Nivin Pauly | ദേ കാണ്, സ്റ്റൈലും മാസ്സും ഒത്തുചേർന്ന നിവിൻ പോളിയെ; രാമചന്ദ്ര ബോസ് & കോ
- Published by:user_57
- news18-malayalam
Last Updated:
മോഷണത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്
നിവിൻ പോളിയെ (Nivin Pauly) നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ (Ramachandra Boss and Co) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. എ പ്രവാസി ഹീസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.
മോഷണത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.
നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
advertisement
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി.എം.കെ., മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ., ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി. മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴ, വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ. പ്രസാദ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, ഓൺലൈൻ മാർക്കറ്റിങ് പ്ലാൻ & സ്ട്രാറ്റജി- ഒബ്‌സ്ക്യുറ മാർക്കറ്റിങ്, പി.ആർ.ഓ. – ശബരി.
advertisement
Summary: Nivin Pauly fans can rejoice at the stylish comeback of the actor in his latest movie Ramchandra Boss and Co. Sharing the poster, Nivin wrote: “Oru cheriya 𝒗𝒆𝒍𝒍𝒊𝒚𝒂 heist!
Oru velliya 𝒄𝒉𝒆𝒓𝒊𝒚𝒂 gang! Unlocking the world of laughs and thrills with #RamachandraBossandCo 😎 to bring you #APravasiHeist 🥷 #BossandCoArrives #ThisOnam”
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 30, 2023 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Nivin Pauly | ദേ കാണ്, സ്റ്റൈലും മാസ്സും ഒത്തുചേർന്ന നിവിൻ പോളിയെ; രാമചന്ദ്ര ബോസ് & കോ