മോഹൻലാൽ വരുമോ, ഇല്ലയോ?

Last Updated:
അവിചാരിതമായ ഹർത്താൽ ഇത്തവണ ആശങ്കയിലാക്കിയത് പൊതുജനത്തെ മാത്രമല്ല. കാത്തിരുന്ന്, കാത്തിരുന്ന് നാളെ തിയേറ്ററുകളിൽ എത്താനിരുന്ന മോഹൻലാൽ ചിത്രം ഒടിയനെ കൂടിയാണ്. പലയിടങ്ങളിലും ഫാൻ സംഘം പുലർച്ചെയുള്ള ഷോകൾക്ക് ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിത വാർത്ത വരുന്നത്. സമൂഹ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ കൊണ്ട് നിറഞ്ഞു. ഇതുപോലെ ഹർത്താൽ ദിനത്തിൽ റിലീസ് ഉറപ്പിച്ചിരുന്ന ബിജു മേനോൻ ചിത്രം ആനക്കള്ളൻ വൈകുന്നേരം ആറു മണിക്ക് തിയേറ്ററിലെത്തിച്ച ചരിത്രം ഓർത്തെടുത്തായിരുന്നു ഒരു ഭാഗത്തെ ആശങ്ക. എന്നാൽ തീരുമാനിച്ച പ്രകാരം അന്യ ഭാഷകളിലെ റിലീസ് നടന്നാൽ കഥയോ, മോഷണ വീഡിയോയോ മറ്റും കേരളത്തിലും എത്തുമോ എന്ന് ഭയന്ന് മറ്റൊരു വിഭാഗം. എന്തിനേറെ പറയുന്നു, ബി.ജെ.പി. ഫേസ്ബുക് പേജിൽ കേറി പൊങ്കാല ഇട്ടവരുടെ എണ്ണം തന്നെ സാക്ഷി.
എന്നാൽ ഹർത്താൽ പ്രഖ്യാപിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും 'മോഹൻലാൽ വരുമോ ഇല്ലയോ' എന്നതിൽ വ്യക്തതയില്ലായ്മ തുടർന്നു. തിയേറ്റർ ഉടമകൾ പലരും സിനിമയുമായി മുന്നോട്ടു പോകുമെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. കൂലംകുഷമായ ചർച്ചകൾ അപ്പോഴും അണിയറയിൽ തകൃതിയായി നടക്കുകയായിരുന്നു. ഒടുവിൽ ഒടിയൻ പ്രഖ്യാപിച്ചത്‌ പോലെ തന്നെ, നാളെ എത്തും. വെളുപ്പിന് 4.30 മുതലുള്ള ഷോകളുണ്ട്. പാൽ, പത്രം, വിവാഹം എന്നതിനൊപ്പം ഒടിയനും എന്ന് പറഞ്ഞു ആഘോഷിക്കുകയാണ് ആരാധക സംഘം. സർവകലാശാല പരീക്ഷകൾ വരെ മാറ്റി വച്ചിട്ടും ഒടിയൻ ഹർത്താലിനെ കൂസാതെ തിയേറ്ററിൽ എത്തുന്നുവെന്നത് സിനിമയ്ക്ക് ജനങ്ങളുടെ മേലുള്ള വിശ്വാസത്തിന്റെയും സ്വാധീനത്തിന്റെയും തെളിവ് കൂടിയാണ്. ഒരു പക്ഷെ വരും കാലങ്ങളിൽ ഹർത്താലിനെ ജനങ്ങൾ എങ്ങനെ നോക്കി കാണുമെന്നതിന്റെ സൂചനയും.
advertisement
ലോകമെമ്പാടുമായി 3500 സ്ക്രീനുകളിൽ ചിത്രമെത്തുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ഒടിയന്‍റെ മെഗാ റിലീസിന് മുന്നോടിയായി ചിത്രത്തിലെ പാട്ടിനും ട്രയിലറിനും വൻ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളം, തെലുഗ്, തമിഴ് ഭാഷകളിലാണ് ഒടിയൻ റിലീസ് ആകുന്നത്. ഇതാദ്യമായാണ് റിലീസ് ദിവസം തന്നെ ഒരു മലയാളം സിനിമ വിവിധ ഭാഷകളിൽ എത്തുന്നത്. ശേഷം, സ്‌ക്രീനിൽ.
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാൽ വരുമോ, ഇല്ലയോ?
Next Article
advertisement
സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്ന ആറാമൻ‌; പത്തനംതിട്ടയിൽ പിണറായിക്ക്  പടനയിച്ച എ പത്മകുമാർ ജയിലിലേക്ക്
സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്ന ആറാമൻ‌; പത്തനംതിട്ടയിൽ പിണറായിക്ക് പടനയിച്ച എ പത്മകുമാർ ജയിലിലേക്ക്
  • ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാർ അറസ്റ്റിലായി.

  • പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് പിണറായിക്ക് വേണ്ടി പടനയിച്ചവരിൽ‌ പ്രധാനി.

  • പത്മകുമാർ 2019ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ‍ന്റായി.

View All
advertisement