advertisement

മോഹൻലാൽ വരുമോ, ഇല്ലയോ?

Last Updated:
അവിചാരിതമായ ഹർത്താൽ ഇത്തവണ ആശങ്കയിലാക്കിയത് പൊതുജനത്തെ മാത്രമല്ല. കാത്തിരുന്ന്, കാത്തിരുന്ന് നാളെ തിയേറ്ററുകളിൽ എത്താനിരുന്ന മോഹൻലാൽ ചിത്രം ഒടിയനെ കൂടിയാണ്. പലയിടങ്ങളിലും ഫാൻ സംഘം പുലർച്ചെയുള്ള ഷോകൾക്ക് ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിത വാർത്ത വരുന്നത്. സമൂഹ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ കൊണ്ട് നിറഞ്ഞു. ഇതുപോലെ ഹർത്താൽ ദിനത്തിൽ റിലീസ് ഉറപ്പിച്ചിരുന്ന ബിജു മേനോൻ ചിത്രം ആനക്കള്ളൻ വൈകുന്നേരം ആറു മണിക്ക് തിയേറ്ററിലെത്തിച്ച ചരിത്രം ഓർത്തെടുത്തായിരുന്നു ഒരു ഭാഗത്തെ ആശങ്ക. എന്നാൽ തീരുമാനിച്ച പ്രകാരം അന്യ ഭാഷകളിലെ റിലീസ് നടന്നാൽ കഥയോ, മോഷണ വീഡിയോയോ മറ്റും കേരളത്തിലും എത്തുമോ എന്ന് ഭയന്ന് മറ്റൊരു വിഭാഗം. എന്തിനേറെ പറയുന്നു, ബി.ജെ.പി. ഫേസ്ബുക് പേജിൽ കേറി പൊങ്കാല ഇട്ടവരുടെ എണ്ണം തന്നെ സാക്ഷി.
എന്നാൽ ഹർത്താൽ പ്രഖ്യാപിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും 'മോഹൻലാൽ വരുമോ ഇല്ലയോ' എന്നതിൽ വ്യക്തതയില്ലായ്മ തുടർന്നു. തിയേറ്റർ ഉടമകൾ പലരും സിനിമയുമായി മുന്നോട്ടു പോകുമെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. കൂലംകുഷമായ ചർച്ചകൾ അപ്പോഴും അണിയറയിൽ തകൃതിയായി നടക്കുകയായിരുന്നു. ഒടുവിൽ ഒടിയൻ പ്രഖ്യാപിച്ചത്‌ പോലെ തന്നെ, നാളെ എത്തും. വെളുപ്പിന് 4.30 മുതലുള്ള ഷോകളുണ്ട്. പാൽ, പത്രം, വിവാഹം എന്നതിനൊപ്പം ഒടിയനും എന്ന് പറഞ്ഞു ആഘോഷിക്കുകയാണ് ആരാധക സംഘം. സർവകലാശാല പരീക്ഷകൾ വരെ മാറ്റി വച്ചിട്ടും ഒടിയൻ ഹർത്താലിനെ കൂസാതെ തിയേറ്ററിൽ എത്തുന്നുവെന്നത് സിനിമയ്ക്ക് ജനങ്ങളുടെ മേലുള്ള വിശ്വാസത്തിന്റെയും സ്വാധീനത്തിന്റെയും തെളിവ് കൂടിയാണ്. ഒരു പക്ഷെ വരും കാലങ്ങളിൽ ഹർത്താലിനെ ജനങ്ങൾ എങ്ങനെ നോക്കി കാണുമെന്നതിന്റെ സൂചനയും.
advertisement
ലോകമെമ്പാടുമായി 3500 സ്ക്രീനുകളിൽ ചിത്രമെത്തുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ഒടിയന്‍റെ മെഗാ റിലീസിന് മുന്നോടിയായി ചിത്രത്തിലെ പാട്ടിനും ട്രയിലറിനും വൻ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളം, തെലുഗ്, തമിഴ് ഭാഷകളിലാണ് ഒടിയൻ റിലീസ് ആകുന്നത്. ഇതാദ്യമായാണ് റിലീസ് ദിവസം തന്നെ ഒരു മലയാളം സിനിമ വിവിധ ഭാഷകളിൽ എത്തുന്നത്. ശേഷം, സ്‌ക്രീനിൽ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാൽ വരുമോ, ഇല്ലയോ?
Next Article
advertisement
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
  • കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 30 വയസുകാരൻ മാവൂർ പൊലീസ് പിടിയിൽ

  • 2025 ജൂൺ മുതൽ 2026 ജനുവരി വരെ കുട്ടിക്ക് ആവർത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്

  • ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി

View All
advertisement