Omar Lulu | ഒമർ ലുലുവിന്റെ കളി ഇനി ബോളിവുഡിൽ; സപ്പോർട്ട് ഇല്ലെങ്കിലും തളർത്തരുത് എന്ന് സംവിധായകൻ
- Published by:user_57
- news18-malayalam
Last Updated:
കരിയറിൽ പുത്തൻ വഴിത്തിരിവുമായി ഒമർ ലുലു
ഏറ്റവും പുതിയതായി റിലീസ് ചെയ്ത മലയാള ചിത്രം ‘നല്ല സമയം’ പേരുപോലെ അത്ര നല്ല സമയമല്ല സംവിധായകൻ ഒമർ ലുലുവിനു സമ്മാനിച്ചത്. നിയമക്കുരുക്കിൽപ്പെട്ട ചിത്രം തിയേറ്ററിൽ നിന്നും പിൻവലിക്കുകയും കേസിന്റെ നൂലാമാലകളിൽ അകപ്പെടുകയും ചെയ്തിരുന്നു.
മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ സിനിമയുടെ സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്. കേസിൽ അറസ്റ്റ് ഒഴിവാക്കിത്തന്ന ഹൈക്കോടതിയോടു കടപ്പെട്ടിരിക്കുന്നു എന്ന് ഒമർ ലുലു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പിന്നീട് പറയുകയുണ്ടായി.
അതിനു ശേഷം ‘ബാഡ് ബോയ്സ്’ എന്നൊരു സിനിമ പ്രഖ്യാപിച്ചു. മുന്‍ ചിത്രങ്ങളായ ‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’ പോലെ ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും പുതിയ ചിത്രമെന്നായിരുന്നു വിവരം. എന്നാൽ മലയാള സിനിമയിൽ മാത്രമായി ഒതുങ്ങാൻ അദ്ദേഹത്തിന് തീരുമാനമില്ല. ഇനി ബോളിവുഡിലേക്കെന്ന് ഒമർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
advertisement
advertisement
“ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയിൽ ബോളിവുഡിൽ.
നിങ്ങളുടെ സപ്പോർട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത് തളർത്താതെ ഇരുന്നാൽ മതി” എന്നാണ് പോസ്റ്റിലെ വാചകം. നിരവധിപ്പേർ ഒമറിന് ആശംസയുമായി കമന്റ് സെക്ഷനിൽ എത്തിച്ചേർന്നു.
Summary: Malayalam film director Omar Lulu announces decision to make a grand entry to Bollywood in a social media post
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 16, 2023 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Omar Lulu | ഒമർ ലുലുവിന്റെ കളി ഇനി ബോളിവുഡിൽ; സപ്പോർട്ട് ഇല്ലെങ്കിലും തളർത്തരുത് എന്ന് സംവിധായകൻ