സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ വിഷമിക്കുന്നവരേ ഇതിലേ, ഇതിലേ; 'ഒരപാര കല്യാണവിശേഷം' വരുന്നു

Last Updated:

ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

ഒരപാര കല്യാണ വിശേഷം
ഒരപാര കല്യാണ വിശേഷം
ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ‘ഒരപാര കല്യാണവിശേഷം’ നവംബർ 30ന് തിയെറ്ററുകളിലെത്തുന്നു. സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ. പിണറായി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവർക്കു പുറമെ ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുധീർ പറവൂർ, ശിവദാസ് മാറമ്പിള്ളി, കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവരും കഥാപാത്രങ്ങളാകുന്നു.
സഹനിർമ്മാണം – സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത്, കഥ – സുനോജ്, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റർ – പി.സി.മോഹനൻ, സംഗീതം -ഹരികുമാർ ഹരേറാം, ഗാനരചന – പ്രേംദാസ് ഇരുവള്ളൂർ, പ്രെമോദ് വെള്ളച്ചാൽ, ആലാപനം – ജാസി ഗിഫ്റ്റ്, തേജസ്സ്, ശ്രീഗോപിക ഗോകുൽദാസ്, വിതരണം – ചാപ്റ്റർ ഇൻ ഫിലിം, കല – വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ് -പ്രെജി, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കോസ്റ്റ്യൂം – വിനീത് ദേവദാസ്, ബി.ജി.എം- സാമുവൽ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല, ഫിനാൻസ് കൺട്രോളർ – സഹദേവൻ യു, ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – ഷാലു പേയാട്, പി.ആർ.ഒ. – അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, അജയ് തുണ്ടത്തിൽ.
മലയാളം വാർത്തകൾ/ വാർത്ത/Film/
സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ വിഷമിക്കുന്നവരേ ഇതിലേ, ഇതിലേ; 'ഒരപാര കല്യാണവിശേഷം' വരുന്നു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement