ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ... ഇങ്ങള് കാത്തോളി' (Padachone Ingalu Kaatholee) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായി പൂർത്തിയായി. പൂർണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് (satirical family drama) ഈ സിനിമയെ അവതരിപ്പിക്കുന്നത്. ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് നിർമ്മാണം. ചിത്രീകരണം പൂർത്തിയാക്കാൻ 50 ദിവസത്തിലേറെ ദിവസങ്ങൾ വേണ്ടിവന്നുവെന്ന് നിർമ്മാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് പറഞ്ഞു.
'വെള്ളം', 'അപ്പൻ' എന്നീ ചിത്രങ്ങൾക്കു ശേഷം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. യുവനിരയിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹരിഷ് കണാരൻ, ഗ്രേസ് ആൻ്റണി, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുപ്രധാന വേഷത്തിൽ സണ്ണി വെയ്ൻ
ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെ സണ്ണി വെയ്ൻ അവതരിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്രണയത്തിനും, സംഗീതത്തിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകിയ ഒരു ക്ലീൻ എന്റര്ടെയിനറാണ് ഈ ചിത്രം. യുവാക്കളേയും കുടുംബങ്ങളേയും ആകർഷിക്കും വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം. സമീപകാലത്തെ ഏറ്റവും മികച്ച ജനപ്രിയ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത് എന്ന് അണിയറക്കാർ ഉറപ്പുപറയുന്നു.
പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - ഷാൻ റഹ്മാൻ, വിഷ്ണുപ്രസാദാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- കിരൺ ദാസ്, കലാസംവിധാനം- അർക്കൻ എസ്. കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - ആൻ്റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിജു സുലേഖാ ബഷീർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ. ജോയ്, നിശ്ചലഛായാഗ്രഹണം- ലിബിസൺ ഗോപി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: 'Padachone Ingalu Kaatholee' is a tagline made famous by the dialogue of Kuthiravattom Pappu and here comes a movie named after that. Starring Sreenath Bhasi and Ann Sheetal in lead roles, the film directed by Bijithbala wrapped up after shooting in Kozhikode and surrounding areas. The movie promises to be a satirical family drama
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.