കുഞ്ഞനുജനും വല്യേച്ചിയും; സഹോദരങ്ങൾക്കൊപ്പം പേളിയും ശ്രീനിഷും

Last Updated:

Pearle and Srinish share pics with their siblings during Pearlish wedding | നിഴലായി കൂടെ നിന്ന സഹോദരങ്ങളെ കൂടി പരിചയപ്പെടുത്തുകയാണ് വധൂ വരന്മാർ

അനുജത്തി റേച്ചലിന്റെ വല്യേച്ചിയാണ് പേളി. ശ്രീനിഷ് ആവട്ടെ രണ്ടു ചേച്ചിമാർക്കും കൂടി കുഞ്ഞനുജൻ. പേളിഷ് വിവാഹ വേളകളിൽ പേളിക്കും ശ്രീനിഷിനും പിന്നിൽ നിഴലായി കൂടെ നിന്ന സഹോദരങ്ങളെ കൂടി പരിചയപ്പെടുത്തുകയാണ് വധൂ വരന്മാർ. അനുജന്റെ കവിളിൽ തലോടുന്ന, സ്നേഹത്തോടെ ചെവിക്കു പിടിക്കുന്ന ചേച്ചിമാർ. ചേച്ചിയുടെ സാരി ഒതുക്കി കൊടുക്കുന്ന അനുജത്തി റേച്ചൽ. തങ്ങൾക്കൊപ്പം പ്രിയപ്പെട്ടവരുടെയും ചിത്രങ്ങൾ പങ്കു വയ്ക്കുകയാണ് പേളിഷ്.
advertisement
മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം നടന്നിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകളും ഉണ്ടായിരുന്നു.
advertisement
100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കുഞ്ഞനുജനും വല്യേച്ചിയും; സഹോദരങ്ങൾക്കൊപ്പം പേളിയും ശ്രീനിഷും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement