വിവാഹ ശേഷം പേളി മാണിയുടെ അമ്മ മോളിയെ അമ്പെയ്ത്ത് പഠിപ്പിക്കുന്ന മരുമകൻ ശ്രീനിഷിന്റെ വാർത്ത പ്രേക്ഷകർ കണ്ട് കാണും. എന്നാൽ വിവാഹം കഴിഞ്ഞുള്ള ഇരുവരുടെയും ആദ്യ ഓണത്തിന് ശേഷം പേളി അമ്മായിയമ്മക്കൊരു സർപ്രൈസ് കൊടുത്തിരിക്കുകയാണ്. ആ സർപ്രൈസ് ഇങ്ങനെയാണ്. ശ്രീനിഷ് അത് വിശദമായി വിവരിക്കുന്നു.
ഒരു മണിക്കൂർ നേരം പേളിയെയും തന്റെ അമ്മയെയും കാണാനില്ലായിരുന്നു. ശേഷം റൂമിൽ പോയ ശ്രീനിഷ് കണ്ടതാണ് താഴെ കാണുന്ന ചിത്രത്തിലുള്ളത്. അതുവരെ ശ്രീനിഷ് കാണാത്ത രൂപത്തിലായിരുന്നു അമ്മ. അത് വളരെ ഭംഗിയായി അവർ ആസ്വദിക്കുന്നുമുണ്ടായിരുന്നു.
അമ്മക്ക് അതാ പേളി ഒരു മേക്കോവർ നൽകിയിരിക്കുന്നു. 58 വയസ്സുള്ള ശ്രീനിഷിന്റെ അമ്മ ജീവിതത്തിൽ ആദ്യമായാണ് മേക്കപ് ചെയ്യുന്നത്. പുരികം ത്രെഡ് ചെയ്യുന്നതും ഇതാദ്യം. "എല്ലാം എന്റെ ചുരളമ്മ കാരണമാണ്. അവൾ എന്ത് ചെയ്യുമെന്ന് പ്രതീക്ഷിക്കാനേയാവില്ല. താങ്ക് യു മുത്തേ," ശ്രീനിഷ് കുറിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.