പേളീ കല്യാണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മെയ് 5നും 8നും ആണ് പേളി മാണിയും-ശ്രീനിഷ് അരവിന്ദും വിവാഹിതരാവുന്ന ആ ശുഭ വേള. എന്നാൽ ബ്രൈഡൽ ഷവർ ചിത്രങ്ങളുമായി തന്റെ ആഘോഷവേളകളെ പ്രിയ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് മോഡലും അഭിനേത്രിയുമായ പേളി. കടൽത്തിരമാലകളെ തഴുകി കൂട്ടുകാരികളുമൊത്ത് ചിലവഴിക്കുന്ന കല്യാണത്തിന് മുൻപുള്ള ആസ്വാദ്യകരമായ നിമിഷങ്ങളാണ് പേളിയുടെ ചിത്രങ്ങളിൽ. ഇൻസ്റാഗ്രാമിലാണ് പുതിയ ചിത്രങ്ങൾ പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.
മെയ് 5, 8 തിയതികളിലാണ് പേളി, ശ്രീനിഷ് വിവാഹം. പേര്‍ളിയുടെ പാട്ടോടെ ആരംഭിക്കുന്ന ഇവരുടെ 4.42 മിനിട്ടു നീളുന്ന വിവാഹ നിശ്ചയ വീഡിയോ വൻ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bridal shower, Pearle Maaney, Pearle-Srinish, Pearle-Srinish Pearlish, Pearle-Srinish romance, Pearle-Srinish webseries, Pearle-Srinish wedding, Pearlish