മേടത്തിൽ താലികെട്ടിന് പേളിക്ക് ഇനി അധികം ദിവസങ്ങൾ ഇല്ല. മെയ് 5, 8 തിയ്യതികളിലാണ് പേളി മാണി-ശ്രീനിഷ് അരവിന്ദ് വിവാഹം. കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ എവിടെവരെ ആയി എന്ന് ചോദിക്കുന്നവർക്ക് പേളിയോട് എല്ലാവരും ചോദിക്കുന്നുമുണ്ട്. എന്നാൽ കല്യാണം ഇത്രയും അടുത്തു വരെ എത്തിയിട്ടും പേളിക്കോ പേളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കോ അനക്കം ഉണ്ടായില്ല. എന്നാൽ ഇനി കേവലം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മറുപടി കൊടുത്തുകളയാം എന്ന് പേളി തീരുമാനിച്ചു. താഴെ കാണുന്ന പോസ്റ്റാണ് അതിനുള്ള മറുപടി.
പേര്‍ളിയുടെ പാട്ടോടെ ആരംഭിക്കുന്ന ഇവരുടെ 4.42 മിനിട്ടു നീളുന്ന വീഡിയോ വൻ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pearle Maaney, Pearle-Srinish, Pearle-Srinish news, Pearle-Srinish Pearlish, Pearle-Srinish reality show, Pearle-Srinish webseries, Pearle-Srinish wedding