GST തിയേറ്ററുകളിൽ പോപ്‌കോണിനും കോളയ്ക്കും വില കുറയും (നിബന്ധനകൾ ബാധകം)
- Published by:user_57
- news18-malayalam
Last Updated:
ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തെ തിയേറ്റർ ഉടമകൾ സ്വാഗതം ചെയ്തു
സിനിമാ തിയേറ്ററുകളിൽ വിൽക്കുന്ന ഭക്ഷണ പാനീയങ്ങൾക്ക് ഈടാക്കുന്ന ചരക്കു സേവന നികുതി (ജിഎസ്ടി) 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെട്ട ജിഎസ്ടി കൗൺസിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തെ തിയേറ്റർ ഉടമകൾ സ്വാഗതം ചെയ്തു. ഇത് കോവിഡിന് ശേഷം പ്രതിസന്ധി നേരിടുന്ന തിയേറ്റർ ബിസിനസിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
തിയേറ്റർ വ്യവസായത്തിലെ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസു തന്നെയാണ് ഇവിടുത്തെ ഭക്ഷണ പാനീയങ്ങളുടെ വിൽപന. മൾട്ടിപ്ലക്സുകളിലെ ആകെ വരുമാനത്തിന്റെ 35 ശതമാനം വരെ ഇതിൽ നിന്നാണ് ലഭിക്കുന്നത്.
താഴെ പറയുന്ന സാഹചര്യങ്ങളിൽ സിനിമാ ഹാളുകളിൾ ഭക്ഷണ പാനീയങ്ങൾ വിൽക്കുമ്പോഴുള്ള നികുതി നിരക്ക് എങ്ങനെയാണ് ബാധകമാകുക എന്നു നോക്കാം.
1. ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നത് തിയേറ്റർ സർവീസിന്റെ ഭാഗമാണെങ്കിൽ 5 ശതമാനം നികുതി നിരക്ക് ബാധകമാണ്.
2. തിയേറ്റർ സർവീസിന്റെ ഭാഗമല്ലാതെ സ്വതന്ത്രമായാണ് വിതരണമെങ്കിൽ ഈ നികുതി ബാധകമല്ല. അതായത്, നിങ്ങൾ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും അതോടൊപ്പം തന്നെ ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്താൽ ഈ 5 ശതമാനം നികുതി നിരക്ക് ബാധകമല്ല.
advertisement
”സിനിമാശാലകളിൽ വിൽക്കുന്ന ഭക്ഷണപാനീയങ്ങൾക്ക് ഹോട്ടലുകളിൽ വിൽക്കുന്നവയുടെ അതേ നികുതി തന്നെയാണ് ഇനി നൽകേണ്ടി വരിക. ജിഎസ്ടി കൗൺസിൽ ഇന്ന് പുറപ്പെടുവിച്ച തീരുമാനത്തെ സിനിമാ വ്യവസായത്തിലെ മുഴുവൻ ആളുകളും സ്വാഗതം ചെയ്യുന്നു”, പിവിആർ ഐഎൻഒഎക്‌സ് സിഎഫ്ഒ നിതിൻ സൂദ് ന്യൂസ് 18 നോട് പറഞ്ഞു.
“രാജ്യത്തുടനീളം 9,000-ലധികം സിനിമാ തിയേറ്ററുകൾ ഉണ്ട്. ഈ വ്യവസായം നേരിട്ടിരുന്ന വലിയൊരു പ്രശ്നം പരിഹരിക്കാൻ നികുതിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ള ഈ വ്യക്തത സഹായിക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാനും തിയേറ്റർ ബിസിനസ് പുനരുജ്ജീവിപ്പിക്കാാനും പുതിയ തീരുമാനം സഹായകരമാകും”, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കോവിഡ് മഹാമാരിയെത്തുടർന്ന് 2020ൽ തിയേറ്ററുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. പിന്നീട് ചില നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും കോവിഡിനു ശേഷം തിയേറ്റർ വ്യവസായം ഏറെ പ്രതിസന്ധിയിലായിരുന്നു. ഒടുവിൽ 2022 മാർച്ച് മുതലാണ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് എല്ലാ സീറ്റുകളിലും ആളുകളെയിരുത്താം എന്ന തീരുമാനത്തിൽ എത്തിയത്.
വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജിഎസ്ടി കൗൺസിൽ പുതിയ തീരുമാനം എടുത്തത്. “ഇപ്പോൾ ഈ അറിയിപ്പ് എത്തിയതോടെ എല്ലാവരും ഒരേ ട്രാക്കിലെത്തിയിരിക്കുകയാണ്. തിയേറ്റുകളിലെ എല്ലാ ഭക്ഷണ സാധനങ്ങൾക്കും, അത് സമൂസയോ പോപ്‌കോണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആയിക്കൊള്ളട്ടെ, പുറത്തുള്ള മറ്റ് ഹോട്ടലുകളിലെപ്പോലെ 5 ശതമാനം ജിഎസ്ടി ആയിരിക്കും ഇനി മുതൽ ഈടാക്കുക”, എലാറ ക്യാപിറ്റൽ എസ്‌വിപി കരൺ തൗരാനി ന്യൂസ് 18 നോട് പറഞ്ഞു.
advertisement
Summary: Price for popcorn and soft drinks in cinema theatres to come down with GST reduction
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 12, 2023 1:18 PM IST