HBD Prithviraj | നമസ്കാരം അണ്ണാ! പ്രിയപ്പെട്ട രാജുവിന് പിറന്നാൾ ആശംസാ വീഡിയോയുമായി മോഹൻലാലും ആന്റണി പെരുമ്പാവൂരും എമ്പുരാൻ ടീമും

Last Updated:

ദീപക് ദേവിന്റെ സംഗീതത്തോടെയാണ് വീഡിയോയുടെ തുടക്കം. ശേഷം ആന്റണി, മുരളി ഗോപി എന്നിവരെല്ലാം ആശംസ അറിയിച്ച ശേഷം വീഡിയോ അവസാനിക്കുന്നത് മോഹൻലാലിൻറെ പിറന്നാൾ ആശംസയോടുകൂടിയാണ്

മുട്ടിലെ പരിക്കിന് ശേഷം ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ നടൻ പൃഥ്വിരാജ് (Prithviraj Sukumaran) എമ്പുരാൻ സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പൃഥ്വിരാജ് ഇവിടെ സംവിധായകനാണ്. രാവിലെ തന്നെ പ്രിയപ്പെട്ട രാജുവിന് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ ജന്മദിനാശംസ അറിയിച്ചു കഴിഞ്ഞു. ‘എമ്പുരാൻ’ സെറ്റ് മുഴുവൻ പൃഥ്വിക്ക് പിറന്നാൾ ആശംസിച്ച വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
ദീപക് ദേവിന്റെ സംഗീതത്തോടെയാണ് വീഡിയോയുടെ തുടക്കം. ശേഷം ആന്റണി, മുരളി ഗോപി എന്നിവരെല്ലാം ആശംസ അറിയിച്ച ശേഷം വീഡിയോ അവസാനിക്കുന്നത് മോഹൻലാലിൻറെ പിറന്നാൾ ആശംസയോടുകൂടിയാണ്. ‘നമസ്കാരം അണ്ണാ!’ എന്ന സ്ഥിരം വിളിയോടുകൂടിയാണ് ആന്റണി പെരുമ്പാവൂർ ആശംസ പറയുന്നത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട രാജുവിന് പിറന്നാൾ ആശംസ നേരുന്നു. പിന്നെ നമ്മുടെ എമ്പുരാനെ നോക്കിക്കോണം കേട്ടോ’ എന്നാണ് ആന്റണിക്ക് പറയാനുള്ളത്.
‘ഹായ്, മൈ ഡിയർ ബ്രദർ, പൃഥ്വിരാജ്, മൈ എമ്പുരാൻ, ഹാപ്പി ബർത്ത്ഡേ’ എന്നുപറഞ്ഞാണ് മോഹൻലാലിൻറെ ആശംസ. വീഡിയോ ചുവടെ കാണാം.
advertisement
Summary: Team Empuraan comprising actor Mohanlal and Antony Perumbavoor are wishing Happy birthday to Prithviraj Sukumaran on his 41st birthday
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Prithviraj | നമസ്കാരം അണ്ണാ! പ്രിയപ്പെട്ട രാജുവിന് പിറന്നാൾ ആശംസാ വീഡിയോയുമായി മോഹൻലാലും ആന്റണി പെരുമ്പാവൂരും എമ്പുരാൻ ടീമും
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement