അച്ഛന്റെ മടിയിൽ നച്ചുവും അല്ലിയും; ഓർമ്മച്ചിത്രമായി ഒപ്പം കൂടി അവരുടെ അച്ഛച്ചൻ സുകുമാരനും
അച്ഛന്റെ മടിയിൽ നച്ചുവും അല്ലിയും; ഓർമ്മച്ചിത്രമായി ഒപ്പം കൂടി അവരുടെ അച്ഛച്ചൻ സുകുമാരനും
ചുമരിൽ കാണുന്ന സുകുമാരന്റെ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്
Last Updated :
Share this:
അച്ഛൻ ഇന്ദ്രജിത്തിന്റെ മടിയിൽ നക്ഷത്ര, പൃഥ്വിരാജിന്റെ മടിയിൽ അലംകൃത. അച്ഛച്ചൻ സുകുമാരന്റെ ചിത്രത്തിലേക്ക് അഞ്ചു വയസ്സുകാരി അല്ലിമോൾ കുഞ്ഞിക്കൈ നീട്ടിയിരിക്കുന്നു. മൂന്നു തലമുറയുടെ അപൂർവ്വ കൂടിച്ചേരലിൽ ഇവരുടെ മുത്തച്ഛൻ സുകുമാരൻ ഒപ്പമില്ലെങ്കിലും ഒരു ചിത്രമായി അവർക്കൊപ്പം കൂടുന്നു. പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഈ അസുലഭ നിമിഷം ക്യാമറയിൽ പകർത്തിയത് സുപ്രിയ മേനോൻ.
തിരുവനന്തപുരത്തുള്ള കുടുംബവീടായ 'പ്രാർത്ഥനയുടെ' ചുമരിനെ അലങ്കരിച്ചിരിക്കുന്ന ചിത്രത്തിൽ തീർത്തും സ്വാഭാവികമായി, ഒരു കസേരയിലിരിക്കുന്ന സുകുമാരനെ കാണാം. ഇത് വെറുമൊരു ചിത്രമല്ല. ആ കഥ ഒരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ കാണുംപോലെ ഒരു ലുങ്കിയുടുത്ത് മുറ്റത്തൊരു കസേരയിൽ ഇരിക്കുക സുകുമാരൻ പതിവാക്കിയിരുന്നു. മറ്റു ചിത്രങ്ങൾ പലതുണ്ടായിട്ടും ഈ ചിത്രം തന്നെ ഫ്രയിം ചെയ്ത് വയ്ക്കാൻ തിരഞ്ഞെടുത്തതിനുള്ള കാര്യവും അതുതന്നെ. ഈ ഫോട്ടോ കാണുമ്പോൾ തന്റെ സുകുവേട്ടന്റെ സാന്നിധ്യമുള്ളതായി തോന്നാറുണ്ടെന്ന് മല്ലികാ സുകുമാരൻ പറഞ്ഞിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.