സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
എല്ലാ ജാതി മതസ്ഥരും സമൂഹ വിവാഹ ഗുണഭോക്താക്കളിലുണ്ട്. അവരവരുടെ മതാചാരപ്രകാരം വിവാഹം നടക്കും. ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ക്ക് വിവാഹ സദ്യ ഒരുക്കും
കോഴിക്കോട് : സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. സമസ്തയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സാമൂഹിക സേവന സംരംഭങ്ങളുടെ ഭാഗമായാണ് നിര്‍ധനരായ 850 യുവതീ യുവാക്കള്‍ക്ക് ദാമ്പത്യ ജീവിതത്തിലേക്ക് അവസരം നല്‍കി സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ 5ന് തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാടന്തറയിലാണ് രാജ്യത്തെ തന്നെ വലിയ സമൂഹ വിവാഹത്തിന് വേദിയൊരുങ്ങുന്നത്. നീലഗിരി ജില്ലാ എസ് വൈ എസ് കമ്മിറ്റിയും പാടന്തറ മര്‍കസുമാണ് സംഘാടനത്തിന് നേതൃത്വം നല്‍കുന്നത്.
തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ മലയാളികള്‍ ധാരാളമുള്ള ജില്ലയാണ് നീലഗിരി. എല്ലാ ജാതി മതസ്ഥരും സമൂഹ വിവാഹ ഗുണഭോക്താക്കളിലുണ്ട്. അവരവരുടെ മതാചാരപ്രകാരം വിവാഹം നടക്കും. ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ക്ക് വിവാഹ സദ്യ ഒരുക്കും.
advertisement
നീലഗിരിക്ക് പുറമെ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുള്ളവരും വധൂ വരന്മാമാരായി ഉണ്ട്. വധൂവരന്‍മാര്‍ക്ക് അണിയാനുള്ള വിവാഹ വസ്ത്രങ്ങള്‍, വധുമാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ എന്നിവ നല്‍കും.
സാമ്പത്തിക പരാധീനതകള്‍ മൂലം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ കഴിയുന്ന പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളും നിരവധിയുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് 2014ല്‍ സമൂഹ വിവാഹത്തിന് തുടക്കം കുറിച്ചതെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
advertisement
സമസ്ത നീലഗിരി ജില്ലാ സെക്രട്ടറി ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ഈ വലിയ ദൗത്യം. 2014 ല്‍ 114 വധൂ വരന്മാരുടെ മംഗല്യമാണ് നടത്തിയത്. തുടര്‍ന്ന് 2015, 2017, 2019, 2023 വര്‍ഷങ്ങളിലും മെഗാ സമൂഹ വിവാഹം നടന്നു. ഇതിനകം 2000 യുവതി യുവാക്കളാണ് ഈ ദൗത്യത്തിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്.
എപ്രില്‍ അഞ്ച് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമൂഹ വിവാഹ സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല, എസ് വൈ എസ് കേരളം പ്രസിഡണ്ട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സ്വാഗത സംഘം കണ്‍വീനര്‍ മജീദ് കക്കാട് , എസ് വൈ എസ് കേരളം ജനറൽ സെക്രട്ടറി, റഹ്മത്തുല്ല സഖാഫി എളമരം എന്നിവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
advertisement
Summary: As part of the Samastha Kerala Jam-iyyathul Ulama Centenary celebrations, a massive community wedding is being organized for 850 underprivileged couples. This grand event is one of the many social service initiatives launched to mark the 100th anniversary of Samastha. The ceremony will take place on April 5 at Padanthara in the Nilgiris district of Tamil Nadu.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Apr 01, 2026 10:27 PM IST








