Voice of Sathyanathan | ദിലീപ് നായകനായ 'വോയിസ് ഓഫ് സത്യനാഥൻ' എന്തായി? കുറിപ്പുമായി നിർമാതാക്കൾ

Last Updated:

ദിലീപ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി നിർമാതാക്കൾ

വോയിസ് ഓഫ് സത്യനാഥൻ
വോയിസ് ഓഫ് സത്യനാഥൻ
ദിലീപ് (Dileep) നായകനായി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘വോയിസ് ഓഫ് സത്യനാഥൻ’ (Voice of Sathyanathan). ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഏറെ നാളുകളായി സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാതിരിക്കുന്ന സാഹചര്യത്തിൽ നിർമാതാക്കൾ ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നു:
വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം. എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും, ഒരുപാട് കോളുകളും വരുന്നുണ്ട് “എന്തായി വോയിസ് സത്യനാഥൻ” എന്നുള്ള ചോദ്യങ്ങളുമായി. വിവരം അറിയിക്കാൻ വൈകിയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.
advertisement
മൂന്നു വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം പഴയ തലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥൻ തീയറ്ററുകളിലേക്ക് എത്തുന്നത്.

View this post on Instagram

A post shared by N.M. Badusha (@badushanm)

advertisement
ഒരുപാട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ, സിജി വർക്കുകൾ ഉള്ളതിനാലാണ് കൃത്യമായ ഡേറ്റ് അറിയിക്കാൻ സാധിക്കാത്തത്.
തീർച്ചയായിട്ടും അടുത്ത പത്ത് ദിവസത്തിനുള്ളിൽ വോയിസ് ഓഫ് സത്യനാഥൻ ഫസ്റ്റ് കോപ്പി ആകുകയും ശേഷം അതിൻറെ അപ്ഡേഷൻസ് കൃത്യമായിട്ട് സെൻസർ, ടീസർ, സോംഗ്, ട്രൈലർ, റിലീസ് ഡേറ്റ് അങ്ങനെയുള്ളവ പ്രേക്ഷകരായ നിങ്ങളെ അറിയിക്കുന്നതാണ്.
പിന്നെ നമ്മൾ നല്ല രീതിയിൽ എല്ലാ തരത്തിലുമുള്ള പ്രമോഷൻ ചെയ്തു തന്നെയായിരിക്കും ഈ സിനിമ നിങ്ങളുടെ മുന്നിലോട്ട് എത്തിക്കുന്നത്. എല്ലാപ്രേക്ഷകരുടെയും പൂർണ്ണമായ പിന്തുണ ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ
advertisement
സ്നേഹത്തോടെ,
– ബാദുഷ എൻ എം
– ഷിനോയ് മാത്യു
– രാജൻ ചിറയിൽ
(പ്രൊഡ്യൂസേഴ്സ്)
Summary: Producers put an update on Dileep movie Voice of Sathyanathan
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Voice of Sathyanathan | ദിലീപ് നായകനായ 'വോയിസ് ഓഫ് സത്യനാഥൻ' എന്തായി? കുറിപ്പുമായി നിർമാതാക്കൾ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement