അഭിനയിച്ച അധികദിവസങ്ങൾക്ക് പ്രതിഫലം വാങ്ങാത്ത അജു, സിനിമയെ തന്റേതായി കണ്ട ധ്യാൻ; പ്രതിഫല ചർച്ചകൾക്കിടെ നിർമാതാവ് മുരളിക്ക് പറയാനുള്ളത്

Last Updated:

നിർമാതാവ് മുരളി തന്റെ ഏറ്റവും പുതിയ സിനിമയിൽ നടന്മാരായ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നൽകിയ പിന്തുണയെക്കുറിച്ച് പോസ്റ്റുമായി

മുരളിക്കൊപ്പം അജു, ധ്യാൻ
മുരളിക്കൊപ്പം അജു, ധ്യാൻ
രണ്ടരക്കോടി രൂപ പ്രതിഫലം കൈപ്പറ്റി ‘പദ്മിനി’ (Padmini) സിനിമയുടെ പ്രൊമോഷന് നടൻ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ല എന്ന ആരോപണവുമായി നിർമാതാവ് സുവിൻ കെ. വർക്കി രംഗത്തെത്തിയിരുന്നു. പ്രതിഷേധ സൂചകമായി കുഞ്ചാക്കോ ബോബന്റെ ചിത്രം സിനിമയുടെ പോസ്റ്ററുകളിൽ നിന്നും കറുപ്പിച്ച്  മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിൽ ‘വെള്ളം’ സിനിമ നിർമിച്ച ബിസിനസുകാരനായ മുരളി തന്റെ ഏറ്റവും പുതിയ സിനിമയിൽ നടന്മാരായ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നൽകിയ പിന്തുണയെക്കുറിച്ച് പോസ്റ്റുമായി വന്നിരിക്കുന്നു.
അധിക ദിവസങ്ങളിൽ അഭിനയിച്ചതിന് അജു പണം വാങ്ങിയില്ല എങ്കിൽ, ധ്യാൻ ഇത് തന്റെ സ്വന്തം എന്നപോലെ കണ്ട സിനിമയാണ് എന്ന് മുരളി. ഫേസ്ബുക്ക് പോസ്റ്റിലേക്ക്:
“സിനിമാ പ്രമോഷന്  നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമ്മിച്ച്  റീലീസിങ്ങിന് തയ്യാറായ  “നദികളിൽ സുന്ദരി യമുന” എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെതായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത്  സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകർ, ക്യാമറമേൻ, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ  ഭംഗിയായി നിർവ്വഹിച്ചു. ഷൂട്ടിങ്ങ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട്ചർച്ച ചെയ്യുമായിരുന്ന, അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു.
advertisement
മലയാള സിനിമയിൽ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ ” ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ” എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു.  ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററിൽ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച.”
മലയാളം വാർത്തകൾ/ വാർത്ത/Film/
അഭിനയിച്ച അധികദിവസങ്ങൾക്ക് പ്രതിഫലം വാങ്ങാത്ത അജു, സിനിമയെ തന്റേതായി കണ്ട ധ്യാൻ; പ്രതിഫല ചർച്ചകൾക്കിടെ നിർമാതാവ് മുരളിക്ക് പറയാനുള്ളത്
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement