റിലീസ് തള്ളിപ്പോകുന്ന 'പ്രതീക്ഷയില്ലാത്ത പടം'; വിമർശനത്തിന് മറുപടിയുമായി ജയസൂര്യ ചിത്രത്തിന്റെ നിർമ്മാതാവ്

Last Updated:

Producer of Anweshanam movie responds to a critical take on the delay in release | ജയസൂര്യ ചിത്രം 'അന്വേഷണത്തിനെ' വിമർശിച്ചയാൾക്കുള്ള മറുപടിയുമായി നിർമ്മാതാവ്

പ്രേതം രണ്ടിന് ശേഷം നടൻ ജയസൂര്യ നായകനായി ഈ വർഷം തിയേറ്ററിലെത്തും എന്ന് പ്രഖ്യാപിച്ച ചിത്രമാണ് അന്വേഷണം. 'പ്രേതം' ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസ് ആണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥാകൃത്ത്‌. ഫാമിലി ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്.
എന്നാൽ റിലീസ് തിയതി നവംബർ ഒന്ന് എന്ന് പ്രഖ്യാപിച്ച ശേഷവും ചിത്രം റിലീസാവാത്തതിനെ തുടർന്ന് ചലച്ചിത്ര ചർച്ചയ്ക്കുള്ള ഫേസ്ബുക് ഗ്രൂപ്പിൽ വിമർശനവുമായെത്തിയ അംഗത്തിന് മറുപടിയുമായി ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ രംഗത്തെത്തി. റിലീസ് തള്ളിപ്പോകുന്ന 'പ്രതീക്ഷയില്ലാത്ത പടം' എന്നും നിർമ്മാതാക്കൾക്ക് പോലും താൽപ്പര്യമില്ലാത്ത ചിത്രം എന്നുമുള്ള വിമർശനത്തിനാണ് നിർമ്മാതാക്കളായ E4 എന്റർടൈൻമെൻറ്സിന്റെ സി.വി. സാരഥിയുടെ മറുപടി. ആകെയിറങ്ങിയ ഒരു പോസ്റ്റർ അല്ലാതെ മറ്റൊരു ഡിസൈൻ പോലും പുറത്തിറക്കിയിട്ടില്ല എന്ന പരാമർശവുമുണ്ട്.
advertisement
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിയാനുള്ള ചിത്രത്തിന്റെ ടീസർ ഈ ആഴ്ചയും, ട്രെയ്‌ലർ മാമാങ്കത്തിനൊപ്പവും പുറത്തിറക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് നിർമ്മാതാവ്. "സിനിമയല്ലേ സംസാരിക്കേണ്ടത്.. സിനിമാക്കാർ അല്ലല്ലോ...പിന്നെ ഫേസ്ബുക്കിൽ പലർക്കും പടം ടോറൻറിൽ വരുന്നത് വരെ പ്രൊമോഷൻ ഉണ്ടെന്ന് തോന്നാറില്ല...ഏറ്റവും കൂടുതൽ fb യിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ലില്ലി...ടിക്കറ്റിൽ കണ്ടില്ല... അന്വേഷണം ഡിഫറൻറ് ആയിരിക്കുമെന്ന് ഉറപ്പുണ്ട്... ചുമ്മാ ഡിസൈൻ ഇട്ടു വെറുപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല.." സാരഥിയുടെ മറുപടി ഇങ്ങനെ.
AVA പ്രൊഡക്ഷൻസും E4 എന്റർടൈൻമെൻറ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
റിലീസ് തള്ളിപ്പോകുന്ന 'പ്രതീക്ഷയില്ലാത്ത പടം'; വിമർശനത്തിന് മറുപടിയുമായി ജയസൂര്യ ചിത്രത്തിന്റെ നിർമ്മാതാവ്
Next Article
advertisement
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി
  • ഞൂഴൂർ നിവാസികൾ പരുന്തിന്റെ തുടർച്ചയായ ആക്രമണത്തിൽ വലയുന്നു

  • പരുന്തിനെ ഭയന്ന് ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന് പുറത്തിറങ്ങുന്നത്

  • വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി

View All
advertisement