Corona Dhavan | കൊറോണ കാലത്തെ കുപ്പിക്ഷാമം; രസക്കാഴ്ചകളുമായി 'കൊറോണ ധവാൻ' പ്രോമോ
- Published by:user_57
- news18-malayalam
Last Updated:
ആഗസ്റ്റ് 4-നാണ് കൊറോണ ധവാന്‍ തിയെറ്ററുകളിലെത്തുക
മലയാളത്തിലെ യുവനടന്മാരായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ‘കൊറോണ ജവാന്‍’ എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് ‘കൊറോണ ധവാന്‍’ എന്നു മാറ്റേണ്ടിവന്നതിനെത്തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് സംവിധായകന്‍ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു. ആഗസ്റ്റ് 4-നാണ് കൊറോണ ധവാന്‍ തിയെറ്ററുകളിലെത്തുക.
നവാഗതനായ സി.സി. സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.
advertisement
ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
advertisement
ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.
കല – കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും – സുജിത് സി.എസ്., ചമയം – പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി. തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ – ലിതിന്‍ കെ.ടി., വാസുദേവന്‍ വി.യു., അസിസ്റ്റന്‍റ് ഡയറക്ടര്‍ – ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ – അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് – മാമിജോ, പബ്ലിസിറ്റി – യെല്ലോ ടൂത്ത്, പിആര്‍ഒ – ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് – വിഷ്ണു എസ്. രാജൻ.
advertisement
Summary: Malayalam movie Corona Dhavan has some hilarious moments from the days when booze was a hard to found commodity during lockdown days. The film helmed by debutant CC has on board actors Lukman Avaran and Sreenath Bhasi
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 03, 2023 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Corona Dhavan | കൊറോണ കാലത്തെ കുപ്പിക്ഷാമം; രസക്കാഴ്ചകളുമായി 'കൊറോണ ധവാൻ' പ്രോമോ


