മൊട്ടയടിച്ച് ഫഹദ് ; പുഷ്പയിലെ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ലുക്ക് വൈറല്‍
- Published by:Karthika M
- news18-malayalam
Last Updated:
അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്‍ ഫഹദ് വില്ലനായ ഐ.പി.എസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ബന്‍വാര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ബിഗ് ബജറ്റ് ചിത്രമായ പുഷ്പയിലെ അണിയറ പ്രവര്‍ത്തകര്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്‍ ഫഹദ് വില്ലനായ ഐ.പി.എസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. മൊട്ടയടിച്ച പുതിയ ഫാഫാ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകന്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ് പുഷ്പ.
#Pushpa vs BHANWAR SINGH SHEKHAWAT (IPS) 👿🔥#PushpaTheRise #ThaggedheLe 🤙 pic.twitter.com/5gcdLCTHXg
— Pushpa (@PushpaMovie) August 28, 2021
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.
വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ ആറ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഇത് ഹ്രസ്വമായി വീണ്ടും നിർത്തിവച്ചു.
വിജയ് സേതുപതി പുഷ്പയിൽ വില്ലനായി അഭിനയിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് അടുത്തിടെ നിർമ്മിച്ച തെലുങ്ക് ചിത്രമായ ഉപ്പേനയിൽ താരം വില്ലനായി അഭിനയിച്ചു.
advertisement
'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.
ഷാനു എന്ന പേരിലാണ് ഫഹദ് സിനിമയിലെത്തിയത്. പിതാവ് ഫാസിൽ സംവിധാനം ചെയ്ത 'കയ്യെത്തും ദൂരത്ത്' എന്ന സിനിമയിലാണ് തുടക്കം. 2002 ൽ തുടങ്ങിയെങ്കിലും ഫഹദിലെ നടനെ പ്രേക്ഷകർ തിരിച്ചറിയാൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു. 'കേരള കഫെ' എന്ന ആന്തോളജി ചിത്രത്തിലാണ് ഷാനുവിൽ നിന്നും ഫഹദ് ഫാസിൽ എന്ന പേരിൽ അദ്ദേഹം സിനിമയിൽ മടങ്ങിയെത്തിയത്. 'മൃത്യുഞ്ജയം' എന്ന സെഗ്മെന്റിലെ വേഷമാണ് ഫഹദിനെ ശ്രദ്ധേയനാക്കിയത്.
advertisement
പിന്നീട് താരപുത്രൻ എന്ന ഇമേജ് ഫഹദിന് മേൽ ഉണ്ടായില്ല. കാമ്പും ആഴവുമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ ആരംഭിച്ചതിൽ പിന്നെ ഫഹദ് അഥവാ ഫ.ഫാ. മലയാള സിനിമയിൽ യുവാക്കളുടെ ഇടയിൽ തരംഗമായി മാറി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 28, 2021 10:57 AM IST










