Ordinary movie | കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ ചിത്രം 'ഓർഡിനറിക്ക്' രണ്ടാം ഭാഗമുണ്ടോ? നിർമ്മാതാവ് പറയുന്നു

Last Updated:

ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ  20 കോടി രൂപ നേടിയിരുന്നു

ഓർഡിനറി
ഓർഡിനറി
ഗവി എന്ന ദൃശ്യമനോഹാരിത നിറഞ്ഞ സ്ഥലത്തെ പരിചയപ്പെടുത്തി 2012ൽ പുറത്തിറങ്ങിയ സിനിമയാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban), ബിജു മേനോൻ (Biju Menon) എന്നിവർ നായകന്മാരായ 'ഓർഡിനറി' (Ordinary). സുഗീത് സംവിധാനം ചെയ്ത ചിത്രം 'മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ' ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിച്ചത്. ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ  20 കോടി രൂപ നേടിയിരുന്നു. ഈ ചിത്രം പത്തു വർഷങ്ങൾക്കിപ്പുറം രണ്ടാം ഭാഗമായി പുറത്തിറങ്ങുന്നു എന്ന് റിപോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിശദീകരണവുമായി നിർമ്മാതാവ് രംഗത്തെത്തി.
സിനിമയുടെ നിർമ്മാതാവ് രാജീവ് ഗോവിന്ദൻ വാർത്ത നിഷേധിച്ചു, "അങ്ങനെയൊരു പദ്ധതിയില്ല. ആരും തന്റെ അനുമതി വാങ്ങുകയോ അതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ല. കുഞ്ചാക്കോ ബോബനുമായോ ബിജു മേനോനുമായോ അങ്ങനെ ഒരു സംഭാഷണവും ചർച്ചയും നടത്തിയിട്ടില്ല," രാജീവ് ഗോവിന്ദൻ പ്രസ്താവനയിലൂടെ അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ആങ്ങമൂഴി വഴി ഗവി ഗ്രാമത്തിലേക്ക് പോകുന്ന KSRTC ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.
അടുത്തതായി പൃഥ്വിരാജ് നായകനായ ബ്രഹ്മാണ്ഡ ചിത്രം 'കാളിയൻ' നിർമ്മിക്കുന്നത് രാജീവ് ഗോവിന്ദനാണ്. ഈ സിനിമ 2022 ഓടെ പ്രവർത്തനമാരംഭിക്കും.
advertisement
Summary: Producer Rajeev Govindan denies reports of 2012 Malayalam movie Ordinary getting a sequel. Kunchacko Boban and Biju Menon played the lead roles in the movie that made Gavi, a popular tourist destination among domestic tourists. It was directed by Sugeeth
മലയാളം വാർത്തകൾ/ വാർത്ത/Film/
Ordinary movie | കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ ചിത്രം 'ഓർഡിനറിക്ക്' രണ്ടാം ഭാഗമുണ്ടോ? നിർമ്മാതാവ് പറയുന്നു
Next Article
advertisement
Exclusive| 'രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നപ്പോൾ NSU സമ്മേളനത്തിൽ ആർഎസ്എസ് സഹായിച്ചു' ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ
Exclusive| 'രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നപ്പോൾ NSU സമ്മേളനത്തിൽ ആർഎസ്എസ് സഹായിച്ചു' RSS നേതാവ് ജെ നന്ദകുമാർ
  • ആർഎസ്എസ് ബിജെപിയുടെ ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകുന്നു.

  • ആർഎസ്എസ് ക്രൈസ്തവ സഭകളുമായി ചർച്ചകൾക്ക് മുൻകൈ എടുക്കുന്നുവെന്ന് ജെ നന്ദകുമാർ പറഞ്ഞു.

  • ആർഎസ്എസ് മുസ്ലിം സമുദായവുമായി ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും ചില ഇടപെടലുകൾ അത് മുടക്കി.

View All
advertisement