Suresh Gopi | 'ഒരു സുന്ദരനായിട്ടല്ല ഞാൻ അദ്ദേഹത്തെ എന്റെ സിനിമയിൽ അവതരിപ്പിച്ചത്'; സുരേഷ് ഗോപിയുടെ ആ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ രാമസിംഹൻ
- Published by:user_57
- news18-malayalam
Last Updated:
'ഒരു സുന്ദരനായിട്ടല്ല ഞാനിദ്ദേഹത്തെ എന്റെ സിനിമയിൽ അവതരിപ്പിച്ചത്... കാലങ്ങൾക്കിപ്പുറം ജനഹൃദയം കവർന്ന നടനായി... '
ഇന്ന് നടൻ സുരേഷ് ഗോപിയുടെ (Suresh Gopi) ജന്മദിനം. ആക്ഷൻ, തീപാറുന്ന ഡയലോഗുകൾ എന്നിവയുമായി അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതു കഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ 64-ാം ജന്മദിനം. ഇത്രയും കാലം അദ്ദേഹത്തെ ഡി-ഗ്ലാമർ ലുക്കിൽ അവതരിപ്പിക്കാൻ തയാറായ സംവിധായകർ വളരെ ചുരുക്കം പേർ മാത്രമേയുള്ളൂ. അതിലൊരാളാണ് അലി അക്ബർ എന്ന പേരിൽ അന്ന് ചിത്രം സംവിധാനം ചെയ്ത രാമസിംഹൻ. അദ്ദേഹത്തിന്റെ ‘പൊന്നുച്ചാമി’ എന്ന സിനിമ അതുവരെ കണ്ട സുരേഷ് ഗോപിയെയല്ല പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഈ ജന്മദിനത്തിന് രാമസിംഹൻ ആ ഓർമയാണ് ഫേസ്ബുക്കിൽ കുറിച്ചത്.
‘ഒരു സുന്ദരനായിട്ടല്ല ഞാനിദ്ദേഹത്തെ എന്റെ സിനിമയിൽ അവതരിപ്പിച്ചത്… കാലങ്ങൾക്കിപ്പുറം ജനഹൃദയം കവർന്ന നടനായി… ജന്മദിനാശംസകൾ’, രാമസിംഹൻ കുറിച്ചത്.
1993ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് പൊന്നുച്ചാമി. അശോകൻ, വിനോദിനി, ചിത്ര, തൊടുപുഴ വാസന്തി, ഇന്ദ്രൻസ്, മൻസൂർ അലി ഖാൻ, ലളിതശ്രീ, കല്പന, സൈനുദീൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങൾ അവതരിപ്പിച്ചത്. പൊന്നുച്ചാമി എന്ന ടൈറ്റിൽ വേഷം സുരേഷ് ഗോപിയുടേതായിരുന്നു.
Summary: ‘Ponnuchami’ is one of the few films in Malayalam where actor Suresh Gopi has appeared differently from his previous avatar. Director Ramasimhan, who earlier made movies in the name Ali Akbar, has now posted a memory from the sets of the film, calling himself a filmmakers who took a detour from presenting Suresh Gopi in his swashbuckling avatar
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 26, 2023 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Suresh Gopi | 'ഒരു സുന്ദരനായിട്ടല്ല ഞാൻ അദ്ദേഹത്തെ എന്റെ സിനിമയിൽ അവതരിപ്പിച്ചത്'; സുരേഷ് ഗോപിയുടെ ആ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ രാമസിംഹൻ