RDX movie | 'മിന്നൽ മുരളി' നിർമ്മതാക്കളുടെ അടുത്ത ചിത്രം RDXൽ മാർഷൽ ആർട്ട്സിന് പ്രാധാന്യം; ചിത്രീകരണം ഓഗസ്റ്റ് മുതൽ
- Published by:user_57
- news18-malayalam
Last Updated:
ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ അൻപറിവാണ്
മിന്നൽ മുരളിക്ക് ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന RDX (ആർ.ഡി.എക്സ്) എന്ന ചിത്രം നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം
മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ അൻപറിവാണ്.
സമീപകാലത്ത് മെഗാ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള 'കെ.ജി.എഫ്'., 'കൈതി', 'വിക്രം' ചിത്രീകരണം നടക്കുന്ന വൻ ബജറ്റ് ചിത്രമായ 'സലാർ' തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ എണ്ണം പറഞ്ഞ ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാളാണ് അൻപറിവ്. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി തയാറാക്കിയിരിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'ഗോദ' എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച നഹാസ് അതിനു ശേഷം സ്വതന്ത്രമായ പണിപ്പുരയിലേക്കു മടങ്ങി 'കളർ പടം' എന്ന ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഈ ചിത്രമുണ്ടാക്കിയത്. അതിനു ശേഷം ചലച്ചിത്ര മേഖലയിലേക്കുള്ള ചുവടുവയ്പ്പിലെ ആദ്യ സംരംഭമാണ് ആർ.ഡി.എക്സ്.
advertisement
റോബർട്ട്, ഡോണി, സേവ്യർ - ഇവരാണ് ആർ.ഡി.എക്സ്.
പശ്ചിമകൊച്ചിയിലെ ഇണപിരിയാത്ത സൗഹൃദക്കണ്ണികൾ ആണിവർ. ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപിക്കുന്നത്.
പ്രധാനമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കും അവരുടെ വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണങ്കിലും നർമ്മവും പ്രണയവും ഇമോഷനും എല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.
വലിയ മുടക്കുമുതലോടെ എത്തുന്ന ഈ ചിത്രം ഉയർന്ന സാങ്കേതിക മികവു പുലർത്തുന്ന ചിത്രം കൂടിയാണ്. ഷെയ്ൻ നിഗം റോബർട്ടിനേയും, ആൻ്റണി വർഗീസ് (പെപ്പെ ) ഡോണിയേയും നീരജ് മാധവ് സേവ്യറിനേയും പ്രതിനിധീകരിക്കുന്നു. ലാൽ അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവ്വതി, നിഷാന്ത് സാഗർ എന്നിവരും പ്രധാന താരങ്ങളാണ്. രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ് ഈ ചിത്രത്തിലെ ഒരു നായിക. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐമ റോസ്മിയാണ് മറ്റൊരു നായിക.
തിരക്കഥ - ഷബാസ് റഷീദ്, ആദർശ് സുകുമാരൻ. 'കൈതി', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസ്. ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.
advertisement
മനു മഞ്ജിത്തിൻ്റേതാണ് വരികൾ. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിശാഖ്, നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്.
ആഗസ്റ്റ് 17ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ (ചിങ്ങം ഒന്ന്) ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം വീക്കെൻ്റ് ബ്ലോക്ബസ്റ്റർ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2022 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
RDX movie | 'മിന്നൽ മുരളി' നിർമ്മതാക്കളുടെ അടുത്ത ചിത്രം RDXൽ മാർഷൽ ആർട്ട്സിന് പ്രാധാന്യം; ചിത്രീകരണം ഓഗസ്റ്റ് മുതൽ