RDX movie | നാല് മാസം വൈകി; പാൻ ഇന്ത്യൻ ചിത്രം ആർ.ഡി.എക്സ് കൊച്ചിയിൽ ആരംഭിക്കുന്നു

Last Updated:

വലിയ മുതൽമുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം

RDX
RDX
വീക്കെൻ്റ് ബ്ലോക്ക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് (RDX) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ആരംഭിക്കുന്നു. ആഗസ്റ്റ് 23ന് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണം കുറച്ചു ദിവസത്തേക്കു കൂടി നീട്ടിവച്ചിരുന്നു.
അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആൻ്റണി വർഗീസ്സിൻ്റെ കൈക്കു പരിക്കുപറ്റിയത് വീണ്ടും കാലതാമസ്സത്തിനിടയായി. ഭേദമാകാൻ കാലതാമസം ഉണ്ടായി. പൂർണ്ണമായും ആക്ഷൻ ചിത്രമായതിനാൽ കൈയ്യുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. അങ്ങനെ സാങ്കേതികമായ തടസ്സങ്ങൾ തരണം ചെയ്താണ് ഇപ്പോൾ ചിത്രീകരണം ആരംഭിക്കുന്നത്.
വലിയ മുതൽമുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാ ഭാഷക്കാർക്കും, ദേശത്തിനും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്.
advertisement
റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്.
ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സി.എസ്.
കൈതി, വിക്രം വേദ തുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സാം ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര സംഗീത സംവിധായകനാണ്.
advertisement
ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് – അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അലക്സ് ജെ. പുളിക്കീലാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – റിച്ചാർഡ് കെവിൻ, കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റിയൂം ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്, നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: After a four-month delay brought on by numerous factors, the film RDX, starring Shane Nigam, Antony Varghese Pepe, and Neeraj Madhav in the key parts, is finally in motion. Sophia Paul, who produced the superhero film Minnal Murali, provided the financial backing for the film. Kochi is the primary location for the filming of RDX
മലയാളം വാർത്തകൾ/ വാർത്ത/Film/
RDX movie | നാല് മാസം വൈകി; പാൻ ഇന്ത്യൻ ചിത്രം ആർ.ഡി.എക്സ് കൊച്ചിയിൽ ആരംഭിക്കുന്നു
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement