Djibouti | തിയേറ്ററുകൾ തുറക്കുമ്പോൾ സ്‌ക്രീനിലെത്താൻ ജിബൂട്ടിയും; റിലീസ് തിയതി പ്രഖ്യാപിച്ചു
- Published by:user_57
- news18-malayalam
Last Updated:
Release date for the movie Djibouti announced | അമിത് ചക്കാലക്കൽ നായകനാവുന്ന ആക്ഷൻ ത്രില്ലർ 'ജിബൂട്ടി' തിയേറ്ററുകളിലേക്ക്
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ച തിയേറ്ററുകൾ തുറക്കാനിരിക്കെ അമിത് ചക്കാലക്കൽ (Amith Chakalakkal) നായകനാവുന്ന ആക്ഷൻ ത്രില്ലർ 'ജിബൂട്ടി' (Djibouti) ഡിസംബർ 10ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ 'ജിബൂട്ടി'യിലെ മലയാളി വ്യവസായി ജോബി പി. സാം നിർമ്മിക്കുന്ന ചിത്രം എസ്.ജെ. സിനു ആണ് സംവിധാനം ചെയ്യുന്നത്. എസ്.ജെ. സിനുവിന്‍റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ‘ജിബൂട്ടി’.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതി ശങ്കർ മഹാദേവൻ, ബിന്ദു അനിരുദ്ധ് എന്നിവർ ചേർന്ന് ആലപിച്ച 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.
അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
advertisement
തിരക്കഥയും സംഭാഷണവും അഫ്സൽ അബ്ദുൾ ലത്തീഫ് & എസ്.ജെ. സിനു എന്നിവർ നിർവഹിക്കുന്നു. ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്, ചിത്രസംയോജനം: സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: തോമസ് പി. മാത്യു, ആർട്ട്: സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റിൽസ്: രാംദാസ് മാത്തൂർ, സ്റ്റണ്ട്സ്: വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്: സനൂപ് ഇ.സി., വാർത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്.
advertisement
Also read: കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ റെക്കോർഡ് കളക്ഷൻ നേടിയ ബോണ്ട് ചിത്രം; 'നോ ടൈം ടു ഡൈ' 27ന്
കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം കേരളത്തിലെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോള്‍ ഒക്ടോബർ 27ന് റിലീസാകുന്ന ചിത്രങ്ങളില്‍ പുതിയ ജയിംസ് ബോണ്ട് സിനിമ കൂടി. 'മരിയ്ക്കാന്‍ സമയമില്ല' എന്ന് അർഥം വരുന്ന 'നോ ടൈം റ്റു ഡൈ' എന്ന സിനിമയാണ് ബിഗ് സ്‌ക്രീനിൽ മലയാളി പ്രേക്ഷകരെ തേടിയെത്തുക.
advertisement
കേരളത്തിനു മുമ്പേ തിയേറ്ററുകൾ തുറന്ന ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഹോളിവുഡ് സിനിമകളുടെ റെക്കോഡ് തകര്‍ത്ത കളക്ഷനുമായി മുന്നേറുന്ന 'നോ ടൈം ടു ഡൈ' 25-ാമത്തെ ബോണ്ട് സിനിമയാണെന്ന സവിശേഷതയുമുണ്ട്. കളക്ഷനില്‍ മാത്രമല്ല നിരൂപകരുടെ റേറ്റിംഗിലും ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് ബോണ്ട് ഫ്രാഞ്ചെസിയില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ ഡാനിയല്‍ ക്രെയ്ഗ് ഗംഭീരമാക്കിയിരിക്കുന്നത്. പ്രേക്ഷകരെ സിനിമ കഴിയും വരെ സീറ്റിന്റെ അറ്റത്തു തന്നെ പിടിച്ചിരുത്തുന്ന ത്രില്ലിംഗ് പ്ലോട്ടാണ് പുതിയ ബോണ്ട് സിനിമയുടെ തുറുപ്പുചീട്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2021 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Djibouti | തിയേറ്ററുകൾ തുറക്കുമ്പോൾ സ്‌ക്രീനിലെത്താൻ ജിബൂട്ടിയും; റിലീസ് തിയതി പ്രഖ്യാപിച്ചു