ശ്രീവീരഹനുമാൻ കോവിലിൽ ശ്രീരാമതാരക മഹായാഗത്തിന് തുടക്കമായി
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
കാലടി ശൃംഗേരിമഠത്തിലെ സ്വാമിമാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന യാഗവിശേഷങ്ങൾ, മാർച്ച് 26-ലെ പൂർണാഹൂതി, തുടർന്ന് നടക്കുന്ന ഹനുമദ് ജയന്തി സംഗീതോത്സവം തുടങ്ങിയവയുടെ വിശദമായ സമയക്രമം അറിയാം.
ശ്രീവീരഹനുമാൻ കോവിലിലെ ശ്രീരാമതാരക മഹായാഗം മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടുവരെയാണ് നടക്കുന്നത്. ഒൻപതു ദിവസത്തെ ശ്രീരാമതാരക മഹായാഗത്തിൽ ക്ഷേത്രംതന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീഹരി നമ്പൂതിരി, കാലടി ശൃംഗേരിമഠത്തിലെ സ്വാമിമാർ എന്നിവരാണ് കാർമികത്വം വഹിക്കുന്നത്. കാലടി ശൃംഗേരിമഠത്തിൽ നിന്ന് കൊണ്ടുവരുന്ന ശ്രീരാമ-സീതാ-ഹനുമാൻ വിഗ്രഹങ്ങൾ യാഗശാലയിൽ സ്ഥാപിച്ചാണ് മഹായാഗം നടത്തുന്നത്. മാർച്ച് 18-ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ യാഗത്തിന് തുടക്കം കുറിച്ചു. ആഞ്ജനേയഹവനം, കലശാഭിഷേകം എന്നിവയുണ്ടാകും. കുടുംബാഭിവൃദ്ധിക്കും നാടിൻ്റെ ഐശ്വര്യത്തിനുമാണ് യാഗം നടത്തുന്നത്.
വരും ദിവസങ്ങളിൽ വിവിധ ഹോമങ്ങൾ നടക്കും. എല്ലാദിവസവും ഉച്ചയ്ക്ക് നാരായണീയ പാരായണം ഉണ്ടായിരിക്കും. വൈകിട്ട് 5.30-ന് വേദമന്ത്രാർച്ചന, ദീപാരാധന, ദീപക്കാഴ്ച, വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും. 26-ന് രാവിലെ 11-ന് യാഗം പൂർണാഹൂതിദർശനം, പട്ടുസമർപ്പണം എന്നിവയും, വൈകീട്ട് 5.30-ന് താബൂലസമർപ്പണം, പഞ്ചാരിമേളം, രാത്രി 7-ന് സാംസ്കാരിക സമ്മേളനം, 9-ന് ഭദ്രകാളിദേവിക്ക് വലിയ ഗുരുതി എന്നിവ നടക്കും. മാർച്ച് 27 മുതൽ ഹനുമദ് ജയന്തി സംഗീതോത്സവം, സംഗീതാർച്ചന, ഭജൻസ്, നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, ചിന്തുപാട്ട്, ഭരതനാട്യം എന്നിവയും ഏപ്രിൽ രണ്ടിന് സംഗീതാരാധന, കലശാഭിഷേകം, പൂമൂടൽ എന്നിവയുമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 18, 2026 5:32 PM IST









