വിജയരാഘവൻ, കെ.പി.എ.സി. ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ‘പൂക്കാലം’ (Pookkalam movie) ഏപ്രിൽ എട്ടിന് സി.എൻ.സി. സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.
ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
കൂടാതെ രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു.
Also read: ഇതാണ് മേക്കോവർ; നൂറ് വയസുകാരനായി വിജയരാഘവൻ; രസകരമായ മൂഹൂർത്തങ്ങളുമായി ‘ഹ്യൂമൻസ് ഓഫ് പൂക്കാലം’
വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവ്വഹിക്കുന്നു. സംഗീതം- സച്ചിൻ വാര്യർ, എഡിറ്റർ- മിഥുൻ മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- സേവ്യർ, കോസ്റ്റ്യൂംസ്- റാഫി കണ്ണാടിപറമ്പ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻ- അരുൺ തെറ്റയിൽ, സൗണ്ട് -സിങ്ക് സിനിമ, ഓഡിയോഗ്രാഫി-വിപിൻ നായർ വി., കളറിസ്റ്റ്- ബിലാൽ റഷീദ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Vijayaraghavan, Film release, Malayalam cinema 2023