ഉറപ്പാണ്, ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'യിൽ സെയ്ഫ് അലി ഖാനുണ്ട്; കഥാപാത്രത്തിന്റെ പേര് 'ഭൈര'

Last Updated:

സെയ്ഫ് അലി ഖാന്റെ പിറന്നാള്‍ ദിനത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന 'ഭൈര' എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ഭൈര
ഭൈര
2024-ലെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ (Jr NTR) ‘ദേവര’ (Devara) പ്രഖ്യാപനം മുതലേ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള എന്റര്‍ടൈനറില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും (Saif Ali Khan) ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെയ്ഫ് അലി ഖാന്റെ പിറന്നാള്‍ ദിനത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന ‘ഭൈര’ എന്ന കഥാപാത്രത്തെ ചിത്രത്തിലെ നായകനായ ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്റെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
പുറത്തുവിട്ട പോസ്റ്ററില്‍ പുഴയുടെയും മലനിരകളുടെയും പശ്ചാത്തലത്തില്‍ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സെയ്ഫ് അലി ഖാനെ കാണാം. സെയ്ഫ് അലി ഖാന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ട് ജൂനിയര്‍ എന്‍ടിആര്‍ താരത്തിന് പിറന്നാളാശംസകള്‍ അര്‍പ്പിച്ചു.
advertisement
യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍. ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാമാണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ 5-നാണ് റിലീസ് ചെയ്യുക. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ചിത്രത്തിലെ നായികയായ ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
advertisement
Summary: The much anticipated character of Saif Ali Khan from the movie Devara got released on his birthday. Saif appears as a powerful character named Bhaira. Jr NTR is playing the lead role. Janhavi Kapoor has been roped in to play the female lead
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉറപ്പാണ്, ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'യിൽ സെയ്ഫ് അലി ഖാനുണ്ട്; കഥാപാത്രത്തിന്റെ പേര് 'ഭൈര'
Next Article
advertisement
യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ്
യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ്
  • യുഎസ് തോക്ക് അവകാശ നേതാവ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരണം: രാഷ്ട്രീയ കൊലപാതകമെന്ന് സംശയം.

  • യൂട്ടാ വാലി സര്‍വകലാശാലയില്‍ പരിപാടിക്കിടെ ചാര്‍ളി കിര്‍ക്കിന് വെടിയേറ്റു; അജ്ഞാതന്‍ 200 യാര്‍ഡ് അകലെ.

  • കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്ബിഐ, എടിഎഫ് അന്വേഷണം തുടങ്ങി; പ്രതിയെ പിടികൂടാനായില്ല.

View All
advertisement