HOME /NEWS /Film / 'മോഹൻലാൽ' ചിത്രത്തിന് ശേഷം സാജിദ് യാഹ്യ വീണ്ടും; പുതിയ ചിത്രത്തിൽ നായികാനായകന്മാരായി പുതുമുഖങ്ങൾ

'മോഹൻലാൽ' ചിത്രത്തിന് ശേഷം സാജിദ് യാഹ്യ വീണ്ടും; പുതിയ ചിത്രത്തിൽ നായികാനായകന്മാരായി പുതുമുഖങ്ങൾ

വിജയ് ബാബു, സാജിദ് യാഹ്യ

വിജയ് ബാബു, സാജിദ് യാഹ്യ

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രം സാജിദ് യാഹ്യ സംവിധാനം ചെയ്യും. ചിത്രീകരണം ആലപ്പുഴ മാരാരി ബീച്ചിൽ ആരംഭിച്ചു. സാജിദ് യാഹ്യയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്

    മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ ‘മോഹൻലാൽ’ എന്ന സിനിമയ്ക്ക് ശേഷം സാജിദ് യാഹ്യ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് ബാബു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.

    ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് സജീവ്, നെഹാ നസ്നീൻ – എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ചിത്രം കൂടിയാണിത്.

    Also read: Malaikottai Valiban | കടമ്പകൾ താണ്ടി മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ പ്രധാന ഷൂട്ടിംഗ് പാക്ക് അപ്പ് ആയി

    ഇരുപത്തിയഞ്ചോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രത്യേക ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ഇവർക്കു വേണ്ടി രണ്ടാഴ്ചക്കാലത്തെ പരിശീലനവും നൽകിക്കൊണ്ടാണ് ഇവരെ ചിത്രീകരണത്തിന് സജ്ജമാക്കിയത്.

    സിദ്ദിഖ്, ലെന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. 70 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം, മികച്ച ആക്ഷനുകൾ , ഗാനങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനറായിരിക്കും ഈ ചിത്രം.

    പന്ത്രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മൂന്നു സംഗീത സംവിധായകരാണ് സംഗീതമൊരുക്കുന്നത്. നിഹാൽ, പ്രകാശ് അലക്സ്‌, വിമൽ എന്നിവരാണിവർ. സുഹൈൽ കോയയുടേതാണ് വരികൾ.

    ഛായാഗ്രഹണം. ഷാരോൺ ശ്രീനിവാസ്, എഡിറ്റിംഗ് – അമൽ മനോജ്, കലാസംവിധാനം – അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈൻ – സമീരാ സനീഷ്, മേക്കപ്പ് – നരസിംഹ സ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ മാനേജേർസ് – സെന്തിൽ പൂജപ്പുര, നജീർ നസീം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ.

    First published:

    Tags: Friday Film House, Sajid yahiya, Vijay Babu