തെന്നിന്ത്യന്‍ സൂപ്പര്‍ താരം സമാന്തയുടെ (Samantha Ruth Prabhu) ചിത്രം റിലീസിന് ഒരുങ്ങുന്നു. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഖുഷി എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.
സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സമാന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.
ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ‘മഹാനടി’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ യളമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം.
Also read: Rajinikanth | തലൈവര്‍ കേരളത്തില്‍; ജയിലര്‍ ക്ലൈമാക്സ് ചിത്രീകരണം ചാലക്കുടിയില്‍?
‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. ജയറാം, സച്ചിന് ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.
മേക്കപ്പ്- ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍- രാജേഷ്, ഹര്മന് കൗര്‍, പല്ലവി സിംഗ്, കല- ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം- പീറ്റര്‍ ഹെയിന്‍സ്, കോ റൈറ്റര്‍- നരേഷ് ബാബു പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ദിനേശ് നരസിംഹന്, എഡിറ്റര്‍- പ്രവിന് പുടി, പി.ആര്.ഒ.- ആതിര ദില്‍ജിത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.