advertisement

Samrat Prithviraj | അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജ്' ബോക്സ് ഓഫിസ്: രണ്ടാം ദിനം മെട്രോ നഗരങ്ങളിൽ നിന്നും 23.30 കോടി കളക്ഷൻ

Last Updated:

Samrat Prithviraj day 2 collection at the box office | കമൽഹാസന്റെ 'വിക്രം', അദിവി ശേഷ് നായകനായ 'മേജർ' സിനിമകളിൽ നിന്നും കനത്ത മത്സരമാണ് 'സാമ്രാട്ട് പൃഥ്വിരാജ്' നേരിടുന്നത്

സാമ്രാട്ട് പൃഥ്വിരാജ്
സാമ്രാട്ട് പൃഥ്വിരാജ്
ഈ ആഴ്‌ചയിലെ ഏറ്റവും വലിയ റിലീസായ, അക്ഷയ് കുമാർ (Akshay Kumar) മാനുഷി ചില്ലർ (Manushi Chillar) എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ, 'സാമ്രാട്ട് പൃഥ്വിരാജിന്റെ' (Samrat Prithviraj) രണ്ടാംദിന കളക്ഷൻ പുറത്ത്. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ ചന്ദ് ബർദായ് 'പൃഥ്വിരാജ് റാസോ'യെ ആസ്പദമാക്കി നിർമ്മിച്ച സിനിമയ്ക്ക് രണ്ടാം ദിനത്തിൽ പരിമിതമായ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രണ്ടാം ദിവസം, അതായത് ശനിയാഴ്ച, സാമ്രാട്ട് പൃഥ്വിരാജ് ബോക്‌സ് ഓഫീസിൽ 12.60 കോടി നേടി. അതിന്റെ ആദ്യ ദിന കളക്ഷനുമായി (10.70 കോടി) ചേർന്ന്, ആകെ കളക്ഷൻ ഇപ്പോൾ Rs. 23.30 കോടി ആയിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് സൂചിപ്പിക്കുന്നത് പ്രകാരം, മിക്ക മെട്രോ നഗരങ്ങളിലും ചിത്രത്തിന്റെ വളർച്ച പരിമിതമാണെന്നും, ആദ്യ വാരാന്ത്യത്തിൽ ‘ആരോഗ്യകരമായ’ കളക്ഷൻ ആവശ്യമാണ് എന്നുമാണ്. ട്വീറ്റ് ചുവടെ കാണാം:
advertisement
മറുവശത്ത്, ഭൂൽ ഭുലയ്യ 2 ഇപ്പോഴും ശക്തമായി തുടരുകയാണ്. മൂന്നാം ശനിയാഴ്ചയും ചിത്രത്തിന് മികച്ച കളക്ഷൻ നേടാനായി (4.55 കോടി). ചിത്രം ഇതിനോടകം 149.11 കോടി കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ന് ഇത് 150 കോടി കടക്കും.
advertisement
കമൽഹാസന്റെ 'വിക്രം', അദിവി ശേഷ് നായകനായ 'മേജർ' സിനിമകളിൽ നിന്നും കനത്ത മത്സരമാണ് 'സാമ്രാട്ട് പൃഥ്വിരാജ്' നേരിടുന്നത്.
'സാമ്രാട്ട് പൃഥ്വിരാജ്', മാനുഷി ചില്ലറിന്റെ ബോളിവുഡിലെ അരങ്ങേറ്റം കുറിച്ച സിനിമയാണ്. കൂടാതെ സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
Summary: Samrat Prithviraj, movie starring Akshay Kumar and Manushi Chillar in key roles opens to a slow collection at the box office
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Samrat Prithviraj | അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജ്' ബോക്സ് ഓഫിസ്: രണ്ടാം ദിനം മെട്രോ നഗരങ്ങളിൽ നിന്നും 23.30 കോടി കളക്ഷൻ
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement