HOME /NEWS /Film / Kochi Water Metro | കൊച്ചി വാട്ടർ മെട്രോയിൽ നൃത്തം ചെയ്‌തും പാട്ട് പാടിയും സാന്ദ്ര തോമസിന്റെ 'നല്ല നിലാവുള്ള രാത്രി' ടീം

Kochi Water Metro | കൊച്ചി വാട്ടർ മെട്രോയിൽ നൃത്തം ചെയ്‌തും പാട്ട് പാടിയും സാന്ദ്ര തോമസിന്റെ 'നല്ല നിലാവുള്ള രാത്രി' ടീം

നല്ല നിലാവുള്ള രാത്രി

നല്ല നിലാവുള്ള രാത്രി

ചിത്രത്തിലെ 'താനാരോ തന്നാരോ...' എന്ന ഗാനത്തിനു ചുവടു വെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര ഇവർ ആഘോഷമാക്കിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    കൊച്ചി വാട്ടർ മെട്രോയിൽ ആടിയും പാടിയും ആർത്തുല്ലസിച്ചും സാന്ദ്ര തോമസും സംഘവും. പുതിയ ചിത്രം ‘നല്ല നിലാവുള്ള രാത്രി’യുടെ (Nalla Nilavulla Rathri) ടീമാണ് കൊച്ചി വാട്ടർ മെട്രോ യാത്ര നടത്തിയത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന, നവാഗതനായ മർഫി ദേവസി സംവിധായകനായ ഈ ചിത്രത്തിലെ താരങ്ങളായ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് വാട്ടർ മെട്രോയിൽ യാത്രക്കായി ഒത്തു ചേർന്നത്.

    Also read: സാന്ദ്ര തോമസും വിത്സൻ തോമസും നിർമ്മിക്കുന്ന ചിത്രം ‘നല്ല നിലാവുള്ള രാത്രി’; ഫസ്റ്റ് ലുക്ക്

    ഒപ്പം സംവിധായകൻ മർഫിയും, പ്രൊഡ്യൂസർമാരായ സാന്ദ്ര തോമസും ഭർത്താവ് വിൽ‌സൺ തോമസും മറ്റണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ചിത്രത്തിലെ ‘താനാരോ തന്നാരോ…’ എന്ന ഗാനത്തിനു ചുവടു വെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര ഇവർ ആഘോഷമാക്കിയത്.

    അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ : പപ്പറ്റ് മീഡിയ. മെയ് രണ്ടാം പകുതിയിൽ ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തിയേറ്ററുകളിൽ എത്തിക്കും.

    First published:

    Tags: Kochi water metro, Malayalam cinema 2023, Sandra Thomas, Travel18