Nalla Nilavulla Rathri | സാന്ദ്ര തോമസ് നിർമ്മിക്കുന്ന 'നല്ല നിലാവുള്ള രാത്രി' തിയേറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Last Updated:

ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്

നല്ല നിലാവുള്ള രാത്രി
നല്ല നിലാവുള്ള രാത്രി
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ച്‌, നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 30 ന് തിയെറ്ററുകളിൽ എത്തും. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
advertisement
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ്- ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ്- ഗോപികാ റാണി, സംഗീത സംവിധാനം- കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി- രാജശേഖരൻ, കലാസംവിധാനം- ത്യാഗു തവനൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ദിനിൽ ബാബു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ്- ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, ഡിസൈൻ- യെല്ലോടൂത്ത്, പി.ആർ.ഒ.- പപ്പറ്റ് മീഡിയ.
advertisement
Summary: Malayalam movie Nalla Nilavulla Rathri, produced by Sandra Thomas and Wilson Thomas, is getting ready for theatres in June 2023
മലയാളം വാർത്തകൾ/ വാർത്ത/Film/
Nalla Nilavulla Rathri | സാന്ദ്ര തോമസ് നിർമ്മിക്കുന്ന 'നല്ല നിലാവുള്ള രാത്രി' തിയേറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement