Dulquer Salmaan | അഭിനയ രംഗത്ത് 11 വർഷം; ദുൽഖർ സൽമാന്റെ 'കിംഗ് ഓഫ് കൊത്ത' സെക്കൻഡ് ലുക്ക്
- Published by:user_57
- news18-malayalam
Last Updated:
ഓണം റിലീസായി ചിത്രം തിയെറ്ററുകളിൽ എത്തും
ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ (King of Kotha) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്തയിലെ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ ദുൽഖർ എത്തിയിരിക്കുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടൈനർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് പോസ്റ്റർ സൂചന തരുന്നു.
ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ ഒരു താരനിര അണിനിരക്കുന്നു. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
ഓണം റിലീസായി ചിത്രം തിയെറ്ററുകളിൽ എത്തും.
advertisement
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ദുൽഖർ സൽമാൻ ചലച്ചിത്രലോകത്ത് ഇന്ന് അഭിനയജീവിതത്തിന്റെ പതിനൊന്ന് വർഷം പിന്നിടുകയാണ്. നായകൻ എന്നതിലുപരി ഗായകനായും നിർമ്മാതാവായും തിളങ്ങുന്ന ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയിട്ടുണ്ട്.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ. ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
advertisement
കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖർ കൈകാര്യം ചെയ്യുന്നു. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ. – പ്രതീഷ് ശേഖർ.
advertisement
Summary: Second look from the movie ‘King of Kotha’ is released as Dulquer Salmaan turns 11 years old in Malayalam cinema. Sharing the poster he wrote: ’11 years since my first film released. Ironically titled Second Show. Now in my second decade in cinema I seek to grow more as an actor and tell even greater stories’.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 03, 2023 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dulquer Salmaan | അഭിനയ രംഗത്ത് 11 വർഷം; ദുൽഖർ സൽമാന്റെ 'കിംഗ് ഓഫ് കൊത്ത' സെക്കൻഡ് ലുക്ക്