advertisement

Anugraheethan Antony | അനുഗ്രഹീതൻ ആന്റണി തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

Second trailer of Anugraheethan Antony movie is out | ചിത്രം ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ റിലീസാവും

സണ്ണി വെയ്‌നും, തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രം 96 ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി. കിഷനും നായികാനായകന്മാരാവുന്ന ചിത്രം 'അനുഗ്രഹീതൻ ആന്റണിയുടെ' ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ റിലീസാവും. മനുഷ്യനും അവന്റെ വളർത്തുനായയും തമ്മിലെ ബന്ധമാണ് സിനിമയുടെ പശ്ചാത്തലം.
പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്‍റണിയിൽ സണ്ണി വെയ്നിന്‍റെ നായികയായാണ് ഗൗരി എത്തുക.
നവീൻ കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് തുഷാർ. എസ് ആണ്. ശെൽവകുമാർ ഛായാഗ്രഹണവും അർജുൻ ബെൻ ചിത്രസംയോജനവും നിർവഹിക്കും.മുൻപ് കുഞ്ഞുണ്ണിയുടെ കുണ്ഠിതങ്ങൾ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടെത്തിയിരുന്നത്. അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകനായ അച്ഛനും മകനുമായിരുന്നു കുഞ്ഞുണ്ണിയുടെ പ്രമേയം.
അച്ഛന്റെ വേഷം ചെയ്യുന്നത് സിദ്ധിഖ് ആണ്. സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.
advertisement
കേരളം വിട്ട് ചെന്നൈയിൽ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്ളൂരിൽ നിന്നുമാണ് ഗൗരി ഉന്നതവിദ്യാഭ്യാസം നേടിയത്.
റിലീസിനൊരുങ്ങി കുറുപ്പ്
ഇന്ത്യ മുഴുവൻ തേടുന്ന പിടികിട്ടാപ്പുള്ളി കുറുപ്പിൻ്റെ ജീവിത കഥ പറയുന്ന ചിത്രമായ കുറുപ്പിൻ്റെ ടീസർ പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
advertisement
ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാനായി ചിത്രത്തിന് റെക്കോർഡ് തുകയുടെ ഓഫർ ലഭിച്ചിരുന്നെങ്കിലും തീയേറ്ററുകൾ പഴയപടി തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ ചിത്രം തീയേറ്റർ റിലീസിനായി തീരുമാനിക്കുകയായിരുന്നു. ചിത്രം മെയ് മാസം പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
സിനിമാ പ്രേമികളിൽ ആവേശം നിറച്ച് എത്തിയ ടീസറിൽ അമ്പരപ്പിക്കുന്ന മാറ്റത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടത്. ഷൈൻ ടോം ചാക്കോയും ഇന്ദജിത്തും സണ്ണി വെയ്നും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത് വലിയ പ്രതീക്ഷയാണ്. 2012ൽ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ദുല്‍ഖര്‍ സൽമാൻ അതു കഴിഞ്ഞ് എട്ട് വര്‍ഷങ്ങൾക്കിപ്പുറം ശ്രീനാഥ് രാജേന്ദ്രനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്.
advertisement
Summary: Second trailer from Sunny Wayne starring Anugraheethan Antony movie has been released. The movie is slated to hit the screen on April 1. The film also marks the entry of 96 fame Gouri G. Kishan into Malayalam cinema. The movie is directed by debutant Prince Joy. The plot revolves around the bonding between a man and his pet dog 
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Anugraheethan Antony | അനുഗ്രഹീതൻ ആന്റണി തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി
Next Article
advertisement
Breaking| വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
  • വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു

  • ഫാത്തിമ തഹ്ലിയക്ക് സീറ്റ് നൽകിയതിനെതിരെ നൂർബിന റഷീദ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു

  • നൂർബിന റഷീദ് എം കെ മുനീറിനോട് കാട്ടിയ അനീതിയും സമസ്തയുടെ ആദർശം ഇപ്പോൾ എവിടെ പോയെന്നും തുറന്നടിച്ചു

View All
advertisement