തുരുത്തിലകപ്പെട്ട യുവാവും യുവതിയുമായി അപ്പാനി ശരത്തും ശ്വേതാ മേനോനും 'മഹീന്ദ്രനും അഭീന്ദ്രനും'

Last Updated:

പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രമാണിത്

മഹീന്ദ്രനും അഭീന്ദ്രനും
മഹീന്ദ്രനും അഭീന്ദ്രനും
അപ്പാനി ശരത് (Appani Sharath), ശ്വേതാ മേനോൻ (Shwetha Menon) ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി. യാദവ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘മഹീന്ദ്രനും അഭീന്ദ്രനും’ (Maheendranum Abheendranum) എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി. ചിത്രീകരണം ആരംഭിച്ച സിനിമയിൽ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
പ്രൊഡ്യൂസർമാരായ അനീഷ് കുമാർ, സുരേഷ് ബാബു, ഡയറക്ടർ മനോജ് ടി. യാദവ്, അസോസിയേറ്റ് ഡയറക്ടർ കെ. ​ഗോവിന്ദൻകുട്ടി, താരങ്ങളായ ശരത് അപ്പാനി, ശ്വേതാ മേനോൻ, രേണുക, ഗീതി സംഗീത, അമിത മിഥുൻ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം കൊളുത്തി. ബിജു പി. കലാവേദി സ്വിച്ച് ഓൺ നിർവഹിച്ചു. പ്രൊഡ്യൂസർ സുരേഷ് ബാബു ക്ലാപ്പ് അടിച്ചു.
അപ്രതീക്ഷിതമായി ഒരു തുരുത്തിൽ എത്തപ്പെടുന്ന യുവാവും അവനു പിന്നാലെ ആ തുരുത്തിലേക്ക് എത്തപ്പെടുന്ന യുവതിയും, അവനെ രക്ഷകനായി കണ്ട അവളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രമാണിത്. അപ്പാനി ശരതിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രമെന്ന സൂചനയുണ്ട്.
advertisement
സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി. കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേ​ഹ, രേവതി വെങ്കട്ട്, അമിത മിഥുൻ, ​ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീൻ, രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷ​ജീർ അഴിക്കോട് എന്നിവരും കഥാപാത്രങ്ങളാകും.
advertisement
ലെജൻഡ് ഫിലിംസിന്റെയും തിയ്യാമ്മ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അനീഷ് കുമാർ എംപി നിർമ്മാതാവാകുന്ന സിനിമയുടെ സഹ നിർമാതാവ് ശരത് അപ്പാനിയാണ്. ബി.കെ. ഹരി നാരയണനും സുമേഷ് സദാനന്ദും ചേർന്നൊരുക്കുന്ന വരികൾക്ക് സംഗീതമൊരുക്കുന്നത് ബിജി ബാലാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡോ. സ്വപ്ന ബാബുരാജ്, ഛായാ​ഗ്രഹണം- രജു ആർ. അമ്പാടി, ആക്ഷൻ- മാഫിയ ശശി, കോറിയോ​ഗ്രഫി- ശാന്തി മാസ്റ്റർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ ഡിസൈനർ- സാബു മോഹൻ, സ്റ്റിൽസ്- ഹരി തിരുമല, എഡിറ്റർ- അയൂബ്ഖാൻ, അസോസിയേറ്റ് ഡയറക്ടർ- കെ. ​ഗോവിന്ദൻകുട്ടി, കോസ്റ്റ്യൂമർ- സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- റാം, പി.ആർ.ഒ.- മഞ്ജു ​ഗോപിനാഥ്, പ്രൊമോഷൻ കൺസൾട്ടന്റ്- മിഥുൻ മുരളി.
advertisement
Summary: Shwetha Menon and Appani Sharath collaborate for new Malayalam movie titled Maheendranum Abheendranum
മലയാളം വാർത്തകൾ/ വാർത്ത/Film/
തുരുത്തിലകപ്പെട്ട യുവാവും യുവതിയുമായി അപ്പാനി ശരത്തും ശ്വേതാ മേനോനും 'മഹീന്ദ്രനും അഭീന്ദ്രനും'
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement