Siju Wilson | 'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സൻ നായകനാകുന്ന സിനിമ വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു
- Published by:user_57
- news18-malayalam
Last Updated:
'എന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ പ്രധാനവേഷത്തിൽ
‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ (Siju Wilson) നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമ്മിക്കുന്ന ചിത്രം പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.
സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, എഡിറ്റിംഗ്- കിരൺ ദാസ്. ‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ നായികയാവുന്നു.
നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രധാന താരങ്ങളും വേഷമിടുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Siju Wilson movie starts rolling in Wayanad
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 11, 2023 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Siju Wilson | 'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സൻ നായകനാകുന്ന സിനിമ വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു