Indrans in Vamanan | ബച്ചനോളം പൊക്കമുള്ള നായകൻ നിർബന്ധമല്ല; ഞെട്ടിക്കാനുറച്ച് ഇന്ദ്രൻസിന്റെ 'വാമനൻ' സ്‌നീക് പീക്ക്
- Published by:user_57
- news18-malayalam
Last Updated:
ഡിസംബർ 16 വെള്ളിയാഴ്ച തിയേറ്ററിലെത്തുന്ന സിനിമയിലെ ഉദ്വേഗം നിറഞ്ഞ ചില രംഗങ്ങൾ കാണാം
മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ.ബി. ബിനിൽ സംവിധാനം ചെയ്യുന്ന ‘വാമനൻ’ (Vamanan) എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തിറക്കി. ഇന്ദ്രൻസും (Indrans) കുടുംബവും ഒരു ജീപ്പിൽ പോകുമ്പോൾ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രംഗങ്ങളാണ് സ്നീക്ക് പീക്കിലുള്ളത്. ഡിസംബർ 16 വെള്ളിയാഴ്ച ചിത്രം തിയെറ്ററുകളിലെത്തും. നേരത്തെ റിലീസ് ചെയ്ത ട്രെയ്‌ലറും ഏറെ ശ്രദ്ധനേടിയിരുന്നു.
വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിലെ മാനേജരാണ് വാമനൻ. പുതിയതായി അദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറുന്നു. അതിനു ശേഷം അവിടെ ഉണ്ടാകുന്ന സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി. നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.
advertisement
സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ.
advertisement
പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി, പി.ആർ.ഒ- എ.എസ്. ദിനേശ്. സോഷ്യൽ മീഡിയ മാർക്കറ്റിങ്: ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിക്കുന്നത്.
Summary: A sneak peek video for the film Vamanan, starring Indrans, was made available online. The audience will be kept on the edge of their seat by some spine-chilling horror aspects in a promising thriller. The movie will be available starting on December 16th
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2022 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Indrans in Vamanan | ബച്ചനോളം പൊക്കമുള്ള നായകൻ നിർബന്ധമല്ല; ഞെട്ടിക്കാനുറച്ച് ഇന്ദ്രൻസിന്റെ 'വാമനൻ' സ്‌നീക് പീക്ക്