HOME /NEWS /Film / സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന 'ഡാൻസ് പാർട്ടി' കൊച്ചിയിൽ

സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന 'ഡാൻസ് പാർട്ടി' കൊച്ചിയിൽ

ഡാൻസ് പാർട്ടി

ഡാൻസ് പാർട്ടി

കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് അവതരിപ്പിക്കുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതലസെൻ്റ് ആൻ്റണീസ്’ ചർച്ച് പാരിഷ് ഹാളിൽ വച്ചു തുടക്കമിട്ടു. ഫാദർ ജോസഫ് മറ്റത്തിൽ ആദ്യ ഭദ്രദീപം തെളിയിച്ചു.

    സീനുലാൽ, മെക്കാർട്ടിൻ, അഭിനേതാക്കളായ ലെന, പ്രയാഗ മാർട്ടിൻ, ശ്രിന്ദ, നിർമ്മാതാക്കളായ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ പങ്കെടുത്തു. മേയർ എം. അനിൽകുമാർ സ്വിച്ചോൺ കർമ്മവും ബി. ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി.

    യൂത്തിൻ്റെ വികാരവിചാരങ്ങൾക്കനുസൃതമായ ഒരു സിനിമയായിരിക്കുമിത്. കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് അവതരിപ്പിക്കുന്നത്.

    Also read: ‘ഒ.ബേബി’ : രഞ്ജൻ പ്രമോദിന്റെ തിരക്കഥ, നായകനും നിർമാതാവുമായി ദിലീഷ് പോത്തൻ

    വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ (പാഷാണം ഷാജി) പുതുമുഖം ശ്രിന്ദ, നാരായണൻകുട്ടി എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

    സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും, വി. സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്യൂം ഡിസൈൻ- അരുൺ മനോഹർ, കോ-ഡയറക്ടർ – പ്രകാശ് കെ. മധു, പരസ്യകല – കൊളിൻസ് ലിയോഫിൽ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ഷഫീഖ്, പ്രോജക്റ്റ് ഡിസൈനർ – മധു തമ്മനം, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്; സ്റ്റിൽസ്- നിദാദ്.

    First published:

    Tags: Malayalam cinema 2023, Sohan Seenulal