മലയാളത്തിലേക്ക് വീണ്ടും സിനിമാ കുടുംബത്തിൽ നിന്നും ഒരു നായകൻ കൂടി. കലന്തൂർ എന്റെർറ്റൈമെൻറ്സ് ബാനറിൽ നദിർഷാ സംവിധാനം ചെയ്യുന്ന സിനിമയിൽ റാഫിയുടെ മകൻ മുബിൻ റാഫി, ദേവിക, അർജുൻ അശോകൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന റാഫി ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും അസിസിയ കൺവെൻഷൻ സെന്ററിൽ വച്ചു ദിലീപ് നിർവഹിച്ചു. നടൻ ലാൽ, ബി. ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ഉദയകൃഷ്ണ, പിഷാരടി, നമിത പ്രമോദ്, ബിബിൻ ജോർജ്, ഐ.എം. വിജയൻ തുടങ്ങി പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിന്റെ DoP ദീപക് ഡി. മേനോൻ, സംഗീതം- ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- സന്തോഷ് രാമൻ, മേക്കപ്പ് – റോണസ് സേവിർ, കൊസ്റ്യൂം- അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ- സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ- വിജീഷ് പിള്ളയി, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, സൗണ്ട് ഡിസൈനർ- സപ്തറെക്കോർഡ്സ്, സ്റ്റിൽ- യൂനസ് കുന്തയിൽ, ഡിസൈൻ- ടെൻപോയിന്റ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.