Lovefully Yours Veda | രജിഷ വിജയൻ ചിത്രം 'ലവ്ഫുള്ളി യുവർസ് വേദ'യുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിന്

Last Updated:

കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ലവ് ഫുള്ളി യുവേഴ്സ് വേദ
ലവ് ഫുള്ളി യുവേഴ്സ് വേദ
രജിഷ വിജയനും (Rajisha Vijayan), ശ്രീനാഥ് ഭാസിയും (Sreenath Bhasi), വെങ്കിടേഷും (Venkitesh), അനിഖ സുരേന്ദ്രനും (Anikha Surendran) മുഖ്യ വേഷത്തിലെത്തുന്ന ‘ലവ്ഫുള്ളി യുവർസ് വേദ’യുടെ (Lovefully Yours Veda) മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്സ് സ്വന്തമാക്കി. റഫീഖ് അഹമ്മദ്‌, രതി ശിവകുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഒരുക്കിയ മനോഹരമായ ഈണങ്ങളാണ് സോണി സ്വന്തമാക്കിയത്.
R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ. ബേബി, ശ്രുതി ജയൻ, വിജയകുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുനഃസൃഷ്ടിക്കുകയാണ് വേദയിലൂടെ. കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്നത്. ഈ ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രോജെക്റ്റ് കൺസൾടന്റ് – അൻഷാദ് അലി, ചീഫ് അസ്സോസിയേറ്റ് – നിതിൻ സി.സി.,
advertisement
എഡിറ്റർ – സോബിൻ സോമൻ, കലാസംവിധാനാം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് – ആർ.ജി. വയനാട്, സംഘട്ടനം – ഫിനിക്‌സ് പ്രഭു, ടൈറ്റിൽ ഡിസൈൻ – ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കോണ്ട്രോളർ – റെനി ദിവാകർ, സ്റ്റിൽസ് – റിഷാജ് മുഹമ്മദ്, ഡിസൈൻസ് – യെല്ലോടൂത്ത്, കളറിസ്റ് – ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് – സുൽഫിക്കർ, സൗണ്ട് ഡിസൈൻ – വിഷ്ണു പി.സി., പി.ആർ.ഒ. – എ.എസ്. ദിനേശ്, മീഡിയ & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്.
advertisement
Summary: The music rights to the film Lovefully Yours Veda were acquired by Sony Music. The lead actors in the movie are Rajisha Vijayan, Sreenath Bhasi, Venkitesh, and Anikha Surendran. The movie also has director Gautham Vasudev Menon a significant part to perform. The film explores campus romance and current political events
മലയാളം വാർത്തകൾ/ വാർത്ത/Film/
Lovefully Yours Veda | രജിഷ വിജയൻ ചിത്രം 'ലവ്ഫുള്ളി യുവർസ് വേദ'യുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിന്
Next Article
advertisement
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
  • മകനെ പരസ്യത്തിൽ ഉപയോഗിച്ചതിന് മിൽമക്കെതിരെ വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകി.

  • വിദ്യാർത്ഥിയുടെ കാരിക്കേച്ചർ ഉപയോഗിച്ച് മിൽമ പരസ്യം പുറത്തിറക്കി, മാതാപിതാക്കൾക്ക് സമ്മതമില്ല.

  • മകനെ അഭിനന്ദിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സന്ദേശം അയച്ചതായി മാതാപിതാക്കൾ പറഞ്ഞു.

View All
advertisement