സൗബിൻ ഷാഹിർ (Soubin Shahir) കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അയൽവാശി’ (Ayalvashi) ഏപ്രിൽ 21ന് തീയറ്ററുകളിൽ എത്തും. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പരാരി സഹനിർമ്മാതാവുമായാണ് ചിത്രം നിർമ്മിക്കുന്നത്.
മുഹ്‌സിന്റെ സഹോദരനും പ്രിഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇർഷാദ് പരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അയൽവാശി. സെൻട്രൽ പിക്ചേർസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നസ്‌ലൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഛായാഗ്രാഹകൻ – സജിത് പുരുഷൻ, സംഗീതം – ജെയ്ക്‌സ് ബിജോയ്, പ്രൊഡക്ഷൻ കണ്ട്രോളർ – സുധാർമ്മൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനർ – ബാദുഷ എൻ.എം., മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, അസ്സോസിയേറ്റ് ഡയറക്റ്റേർസ് – നഹാസ് നസാർ, ഓസ്റ്റിൻ ഡോൺ, സ്റ്റിൽസ് – രോഹിത് കെ. സുരേഷ്, പോസ്റ്റർ ഡിസൈൻസ് – യെല്ലോടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് – സെബാൻ ഒബ്സ്ക്യൂറ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.