മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സൗബിൻ ഷാഹിർ നായകനാവുന്ന അടുത്ത ചിത്രമാണ് അമ്പിളി. ഗപ്പി സംവിധായകൻ ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. കയ്യിൽ ഒരുകെട്ട് പൂക്കളുമായി നിൽക്കുന്ന സൗബിന്റെ കഥാപാത്രത്തിന്റെ പേരും അമ്പിളി എന്നു തന്നെ. നടൻ ഫഹദ് ഫാസിലിന്റെ പേജിലായിരുന്നു പ്രകാശനം.
സംവിധായകൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സൗബിനും പുതുമുഖങ്ങളായ നവീൻ നസീം, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. നടി നസ്രിയയുടെ സഹോദരൻ കൂടിയാണ് നവീൻ. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. E4 എന്റർടൈൻമന്റ്, AVA പ്രൊഡക്ഷൻസ് എന്നീ ബാനറുകളുടെ കീഴിൽ മുകേഷ് മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ജൂലൈയിൽ തിയേറ്ററുകളിലെത്തും.
സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയത്. ഈ വർഷം ആദ്യം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.