• HOME
 • »
 • NEWS
 • »
 • film
 • »
 • Cup movie | ഒളിമ്പിക്സ് സ്വപ്നം കാണുന്ന യുവാവിന്റെ കഥ; 'കപ്പ്' ചിത്രീകരണത്തിനൊരുങ്ങുന്നു

Cup movie | ഒളിമ്പിക്സ് സ്വപ്നം കാണുന്ന യുവാവിന്റെ കഥ; 'കപ്പ്' ചിത്രീകരണത്തിനൊരുങ്ങുന്നു

ബാഡ്മിമിൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് 'കപ്പ്'

കപ്പ്

കപ്പ്

 • Share this:
  ഇടുക്കി ജില്ലയിലെ മലയോര കുടിയേറ്റ പ്രദേശമായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ്മിമിൻ്റൺ (Badminton) കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് 'കപ്പ്' (Cup movie). ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്.

  ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളും ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈനറായിയിരിക്കും ഈ ചിത്രം.

  അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഞ്ജു വി. സാമുവലാണ്. കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ പൂജാ ചടങ്ങുകൾ നടന്നു. സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് ജെസ്സി, ടിനി ടോം, ലിസ്റ്റിൻ സ്റ്റീഫൻ, സിബി കെ. തോമസ്, ഔസേപ്പച്ചൻ, ലീനാ ആൻ്റണി, ബീനാ ബീഗം, മുംതാസ് ഷിബു എന്നിവർ ദീപം തെളിച്ചു.

  സംവിധായകരായ അൽഫോൻസ് പുത്രൻ സ്വിച്ചോൺ കർമ്മവും സിദ്ദിഖ്, ഫസ്റ്റ് ക്ലാപ്പും നൽകി. തുടർന്ന് ആദ്യ ഷോട്ടും ചിത്രീകരിച്ചു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത് മാത്യു തോമസാണ്. (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം)

  ഒരു പുതുമുഖ നായികയേക്കൂടി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. നിർമ്മാതാവ് തമീൻസ് ഷിബുവിൻ്റെ മകൾ റിയയാണ് പുതുമുഖ നായിക. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം, (മിന്നൽ മുരളി ഫെയിം) ഇന്ദ്രൻസ്, ജൂഡ് ആൻ്റണി, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  അഖിലേഷ് ലതാ രാജ്-ഡെൻസൺ ഡ്യൂറോം എന്നിവരുടേതാണ് തിരക്കഥ. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം- നിഖിൽ പ്രവീൺ, എഡിറ്റർ- റെക്സൺ ജോസഫ്, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്യും - ഡിസൈൻ, നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രഞ്ജിത്ത് മോഹൻ, മുകേഷ് വിഷ്ണു, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.

  ഫെബ്രുവരി ഏഴു മുതൽ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

  Summary: Malayalam movie Cup is based on the life story of a Badminton player aspiring to play for Olympics. The movie headlined by Mathew Thomas is set against the backdrop of Vellathooval 
  Published by:user_57
  First published: