അൽഫോൺസ് പുത്രന്‍റെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ ശ്രീജിത്ത് ഇടവന സംവിധാനം ചെയ്യുന്നു; പാൻ ഇന്ത്യൻ ചിത്രമായി 'സിക്കാഡ'

Last Updated:

സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന സിക്കാഡ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്

പോസ്റ്റർ പ്രകാശനവേളയിൽ നിന്നും
പോസ്റ്റർ പ്രകാശനവേളയിൽ നിന്നും
അൽഫോൺസ് പുത്രന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച ‘നെഞ്ചോട് ചേര്‍ത്ത്’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിക്കാഡ’ എന്ന പാന്‍ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ടൊവിനോ തോമസ് നിര്‍വഹിച്ചു. മലയാള സിനിമയിലെ അറുപതോളം പ്രവർത്തകർ പോസ്റ്റർ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു. സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന സിക്കാഡ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്.
ശിക്കാരി ശംഭു, മധുരനാരങ്ങ, തിരിമാലി തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ച ശ്രീജിത്ത്, താരം പതിപ്പിച്ച കൂടാരം, കാതല്‍ എന്‍ കവിയെ, മെല്ലെ വന്നു കൊഞ്ചിയോ തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ സംഗീത രംഗത്ത് തന്റെ സാന്നിദ്ധ്യം കുറിച്ചുകഴിഞ്ഞു. സിക്കാഡയുടെ രചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്.
നാലുഭാഷകളിലും വ്യത്യസ്തഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആൻഡ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നു.
advertisement
യുവടന്‍ രജിത് പത്തു വര്‍ഷത്തിനു ശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുകയാണ് ഇവിടെ. 2018, തലൈനഗരം 2 ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടന്‍ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂര നായികയായി എത്തുന്നു.
നവീന്‍ രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംങ്- ഷൈജിത്ത് കുമരന, ഗാനരചന– വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് കെ. മത്തായി, ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ- സുജിത് സുരേന്ദ്രൻ, ശബ്ദമിശ്രണം– ഫസല്‍ എ. ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, കലാസംവിധാനം– ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം– ജെസിയ ജോര്‍ജ്, നൃത്തസംവിധാനം– റ്റീഷ്യ, മേക്കപ്പ്-ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍; ലൈന്‍ പ്രൊഡ്യൂസര്‍–ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ്– അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍– മഡ് ഹൗസ്.
advertisement
ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘സിക്കാഡ’ ഉടൻ പ്രദർശനത്തിനെത്തും. പി.ആര്‍.ഒ.– എ.എസ്. ദിനേശ്.
Summary: Sreejith Edavana turns music director for the movie Cicada. Poster of the film was released by actor Tovino Thomas and widely shared on social media by prominent film personalities
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അൽഫോൺസ് പുത്രന്‍റെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ ശ്രീജിത്ത് ഇടവന സംവിധാനം ചെയ്യുന്നു; പാൻ ഇന്ത്യൻ ചിത്രമായി 'സിക്കാഡ'
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം, തമിഴ്‌നാട്, കർണാടകയിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • പ്രധാന പ്രതികളുടെ വീടുകൾ, സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ്

  • കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൈമാറ്റ വിവരങ്ങളും രഹസ്യമായി പരിശോധിക്കുന്നതായി ഇഡി അറിയിച്ചു

View All
advertisement