വീടാകെ മോശമായി, ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം; 'മാലിക്' കണ്ട ശേഷം പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ
- Published by:user_57
- news18-malayalam
Last Updated:
'മാലിക്' സിനിമ കണ്ട ശേഷം പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ
ഒമർ ലുലുവിനു പിന്നാലെ 'മാലിക്' സിനിമ കണ്ട ശേഷം പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ചിത്രത്തിന്റെ സ്റ്റില്ലും ചേർത്താണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം:
'മാലിക്' ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.
ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' കണ്ട ശേഷമുള്ള സംവിധായകൻ ഒമർ ലുലുവിന്റെ പോസ്റ്റ് ചർച്ചയാവുന്നു. 'മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം' എന്നാണ് ഒമർ ലുലു കുറിച്ചത്. ഇതിനു പിന്നാലെ 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമ നേരിട്ട വിമർശനവും ചേർത്താണ് ഒമറിന്റെ പോസ്റ്റ്.
advertisement
മഹാരാജാസ് കോളേജിൽ കെ.എസ്.യു. നേടിയ വിജയം സിനിമയിൽ ഇടതുപക്ഷത്തിന്റേതാക്കി മാറ്റി എന്നായിരുന്നു വിമർശനം. ക്യാമ്പസ് രാഷ്ട്രീയ ചിത്രത്തിൽ നായകനായത് ടൊവിനോ തോമസ് ആണ്. കെ.എസ്.യുവിന്റെ ആധിപത്യം അവസാനിപ്പിച്ച് എസ്.എഫ്.ഐ. വിജയം നേടുന്നതാണ് സിനിമ പറഞ്ഞ രാഷ്ട്രീയം. എന്നാൽ ഇത് നേരെ മറിച്ചാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ പത്രവാർത്താ ശകലവും ചേർത്താണ് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടൻ കൂടിയായ അന്നത്തെ കെ.എസ്.യു. ചെയർമാൻ ജിനോ ജോണിനെ അണികൾ എടുത്തുയർത്തി ആഹ്ലാദ പ്രകടനം നടത്തുന്ന സചിത്ര പത്രവാർത്തയാണ് ഒമർ ലുലു കമന്റ് സെക്ഷനിൽ പോസ്റ്റ് ചെയ്തത്.
advertisement
തിരുവനന്തപുരം ജില്ലയിലെ ബീമാപള്ളി, ചെറിയതുറ എന്നീ കടലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചില സംഭവവികാസങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ സാങ്കൽപ്പിക കഥയാണ് മാലിക്.
2009ൽ ബീമാപള്ളിയിൽ സംഭവിച്ച വെടിവയ്പ്പും അതിനു പിന്നാലെയുണ്ടായ ആഭ്യന്തര പ്രശ്നങ്ങളുമാണ് സിനിമയ്ക്ക് ഇതിവൃത്തം. എന്നാൽ അന്നുണ്ടായ സംഭവങ്ങളുടെ പിന്നിലെ രാഷ്ട്രീയവശം നേർവിപരീതമായ തരത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എന്ന നിലയിൽ ഒട്ടേറെ വിമർശനം ഉണ്ടായിട്ടുണ്ട്.
പോസ്റ്റ് ഇട്ടതിനു പിന്നാലെ എന്റർടൈൻമെന്റ് സിനിമകളുടെ വക്താവായ ഒമർ ലുലുവിന്റെ സിനിമകൾ പേരെടുത്ത് പറഞ്ഞ് പലരും ഇതേപോസ്റ്റിൽ തന്നെ വിമർശനവുമായെത്തി.
advertisement
"ഇവിടേക്ക് ചങ്ക്‌സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാൻ അതൊക്കെ യഥാർത്ഥ സമൂഹത്തിൽ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ.. പിന്നെ വല്ല്യ താരങ്ങൾ ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ എന്റർടൈൻമെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങൾ ചർച്ചകളിൽ ഓർത്ത് എടുക്കുന്നതിന് നന്ദി," എന്നും ഒമർ ലുലു മറുപടി നൽകിയിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 17, 2021 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വീടാകെ മോശമായി, ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം; 'മാലിക്' കണ്ട ശേഷം പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ










