ശ്രീകുമാർ മേനോനെ തോൽപ്പിക്കാനാവില്ല; മഹാഭാരതം 1000 കോടിക്ക് സിനിമയാവും

Last Updated:

ചിത്രത്തിന്റെ കഥയും, തിരക്കഥയും എവിടെ നിന്നെന്നുള്ള കാര്യത്തിൽ വ്യക്തത ഇല്ല

ശ്രീകുമാർ മേനോൻ പറഞ്ഞ വാക്ക് പാലിക്കും. മഹാഭാരതം സിനിമയാവും. പ്രാരംഭ ചർച്ചകൾക്കൊടുവിൽ വിവരം സമൂഹ മാധ്യമമായ ഫേസ്ബുക് വഴി പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ഇത് മുൻപ് നിശ്ചയിച്ച പ്രകാരമുള്ള ബി.ആർ. ഷെട്ടി- എം.ടി. വാസുദേവൻ നായർ പ്രൊജക്റ്റ് അല്ല. ഡോ. എസ്.കെ.നാരായണന്‍ ആണ് നിർമ്മാതാവ്. സാമൂഹിക പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലും കൂടി സന്നിഹിതനായ ചർച്ചയുടെ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും എവിടെ നിന്നെന്നുള്ള കാര്യത്തിൽ വ്യക്തത ഇല്ല.
എം.ടി.യുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ശ്രീകുമാർ മേനോൻ തയ്യാറായി വന്നിരുന്നു. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും സിനിമയുടെ കാര്യത്തിൽ നീക്കുപോക്ക്‌ നടക്കാത്തതിനാൽ എം.ടി. തിരക്കഥ തിരികെ ആവശ്യപ്പെടുകയായിരുന്നു.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ നല്‍കി നാല് വര്‍ഷമാകുമ്പോഴും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. കേസ് കോഴിക്കോട് മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം തിരക്കഥയിൽ ചിത്രം നിർമ്മിക്കാൻ ആയിരുന്നു പ്ലാൻ. എന്നാൽ പരസ്യ ചിത്ര മേഖലയിൽ നിന്നു സിനിമ സംവിധാന രംഗത്തു വന്ന ശ്രീകുമാർ തൻ്റെ ആദ്യ ചിത്രമായ ഒടിയന്റെ ചിത്രീകരണവുമായി ഏർപ്പെടുകയും, മഹാഭാരതം കഥ കൊണ്ടുള്ള ചിത്രം പ്രാരംഭ നടപടികൾ പോലും തുടങ്ങി വയ്ക്കാത്ത അവസ്ഥയിലുമായി. വിവാദങ്ങൾ കത്തി പടരവെ, താൻ മഹാഭാരതം അധികരിച്ചു ഒരു ചിത്രം നിർമ്മിക്കും എന്ന് ബി.ആർ. ഷെട്ടി ഉറച്ചു തന്നെ നിന്നു. എന്നാൽ ഇനി അത്തരം ഒരു ചിത്രം ഒരുങ്ങിയാൽ സംവിധായകൻ ശ്രീകുമാറിന് പകരം മറ്റൊരാൾ ആവും എന്നതിന് സൂചന കൂടിയാണ് ഇപ്പോൾ ലഭിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീകുമാർ മേനോനെ തോൽപ്പിക്കാനാവില്ല; മഹാഭാരതം 1000 കോടിക്ക് സിനിമയാവും
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement