'ഒരു ജാതി, ജാതകം': 'അരവിന്ദന്റെ അതിഥികൾ'ക്ക് ശേഷം ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, എം. മോഹനൻ കൂട്ടുകെട്ട് വീണ്ടും
- Published by:user_57
- news18-malayalam
Last Updated:
വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു
‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി, ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ചിത്രം നിർമ്മിക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് തിരക്കഥ.
വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
advertisement
എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം – ഷെമീജ് കൊയിലാണ്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ, പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്.
ജൂലായ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 16, 2023 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരു ജാതി, ജാതകം': 'അരവിന്ദന്റെ അതിഥികൾ'ക്ക് ശേഷം ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, എം. മോഹനൻ കൂട്ടുകെട്ട് വീണ്ടും