Subeesh Sudhi | സംഗതി ആത്മനിർഭരമാണോ? സുബീഷ് സുധി നായകനാകുന്ന 'ഒരു ഭാരത സർക്കാർ ഉത്പന്നം'

Last Updated:

മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക

ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി. ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി.വി. രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ.സി. എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തർ ആണ്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വർഗ്ഗീസ്, ഗൗരി ജി. കിഷൻ, ദർശന എസ്. നായർ, ജഫാർ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
advertisement
അൻസാർ ഷാ ആണ് ഛായാഗ്രഹണം. ക്രിയേറ്റീവ് ഡയറക്ടർ- രഘുനാഥ്‌ വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നാഗരാജ്, എഡിറ്റർ- ജിതിൻ ടി.കെ., സംഗീതം- അജ്മൽ ഹസ്ബുള്ള, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സമീറ സനീഷ്, ആർട്ട്- ഷാജി മുകുന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ എം.എസ്., പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, സ്റ്റിൽസ്- അജി മസ്‌കറ്റ്, ഡിസൈൻ- യെല്ലൊടൂത്ത്, പി.ആർ. ആൻഡ് മാർക്കറ്റിങ്- കണ്ടന്റ് ഫക്ടറി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
advertisement
Summary: Malayalam actor Subeesh Sudhi is known for his roles in Lal Jose movies. The actor is now playing lead in a new movie having Minnal Murali fame Shelly playing the female lead. Title poster from the film has just been dropped. It is titled ‘Oru Bharatha Sarkar Ulppannam’. The movie is currently been shot in various locations. The filming started in Kanhangad
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Subeesh Sudhi | സംഗതി ആത്മനിർഭരമാണോ? സുബീഷ് സുധി നായകനാകുന്ന 'ഒരു ഭാരത സർക്കാർ ഉത്പന്നം'
Next Article
advertisement
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
  • മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു, തീർത്ഥാടകർ എണ്ണത്തിൽ വർധനവ്

  • 2025-26 കാലയളവിൽ 54,39,847 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തി, മുൻവർഷത്തേക്കാൾ 1.3 ലക്ഷം കൂടുതൽ

  • വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി, 49,98,862 പേർ VQ വഴി

View All
advertisement