ഇന്ദ്രൻസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്; 'റോയ്' സിനിമയ്ക്ക് ശേഷം 'ദി തേർഡ് മർഡറുമായി' സുനിൽ ഇബ്രാഹിം

Last Updated:

ഫൈസൽ ഖാൻ എഴുതിയ 'ഭയം നിർഭയം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ്

സോണി ലിവിൽ റിലീസായ ‘റോയ്’ എന്ന ചിത്രത്തിന് ശേഷം സുനിൽ ഇബ്രാഹിം ടീം ഒരുക്കുന്ന ‘ദി തേർഡ് മർഡർ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇന്ദ്രൻസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ലിയോണ, അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി തേർഡ് മർഡർ’.
സജാൽ സുദർശൻ, ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ഷിബ്‌ല ഫറ, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോറെ, രാജഗോപാൽ, ജെയ്സൺ, രാജ് ബി.കെ., സാദ്ദിഖ്, അരുണാംശു, ജെഫി, മറിയ വിൻസന്റ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഫൈസൽ ഖാൻ എഴുതിയ ‘ഭയം നിർഭയം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധായകൻ സുനിൽ ഇബ്രാഹിം തന്നെ എഴുതുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കൊലപാതകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് വിഷയമെങ്കിലും ഇതൊരു സാധാരണ കുറ്റാന്വേഷണ സിനിമയുടെ രീതിയിലല്ല ഒരുക്കിയിട്ടുള്ളത്.
advertisement
സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്- വി. സാജൻ, സംഗീതം- മെജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ-ജിൻസ് ഭാസ്‌ക്കർ, കല- എം. ബാവ,വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്- അമൽ ചന്ദ്രൻ, സ്റ്റിൽസ്- ഷാലു പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടർ- എം.ആർ. വിബിൻ, ഷമീർ.എസ്, സൗണ്ട് ഡിസൈൻ- എ.ബി. ജുബിൻ, കളറിസ്റ്റ്- രമേശ് സി.പി., പരസ്യകല- റഹീം പി.എം.കെ., ഫനൽ മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Sunil Ibrahim movie, ‘The Third Murder’,  touted to be an unconventional crime thriller, has actors Indrans Vinay Forrt and Saiju Kurup on board
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ദ്രൻസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്; 'റോയ്' സിനിമയ്ക്ക് ശേഷം 'ദി തേർഡ് മർഡറുമായി' സുനിൽ ഇബ്രാഹിം
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement