രംഗീലയുമായി സണ്ണി മലയാളത്തിലേക്ക്
Last Updated:
ഇനി അഭ്യൂഹങ്ങളില്ല. താരാരാധകർ തിങ്ങി നിറഞ്ഞ നാട്ടിലെ സിനിമയിലേക്കു സണ്ണി ലിയോണി വരുന്നു. ചിത്രത്തിന്റെ പേരോടുകൂടിയുള്ള പോസ്റ്റർ പുറത്തിറക്കി തന്റെ വരവറിയിക്കുന്നു സണ്ണി. സമൂഹ മാധ്യമങ്ങളിലൂടെയാണ് സണ്ണി വാർത്ത ഉറപ്പിച്ചിരിക്കുന്നത്. സംവിധാനം സന്തോഷ് നായർ. ജയലാൽ മേനോൻ നിർമ്മിക്കുന്നതാണ് ചിത്രം.
കഴിഞ്ഞ ദിവസം വാർത്ത പങ്ക് വച്ചതിനു തൊട്ടു പിന്നാലെ സണ്ണി പോസ്റ്റ് പിൻവലിച്ചിരുന്നു. ഇനി കാര്യം വാസ്തവം ആണോ അല്ലയോ എന്ന് ആരാധകർ ശങ്കിച്ചിരിക്കെയാണ് ഇനിയൊരു ഊഹാപോഹത്തിനും ഇടയില്ലയെന്ന നിലയിൽ പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ മണിരത്നം സംവിധാനം ചെയ്തത് സന്തോഷാണ്. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന സച്ചിൻ എന്നൊരു ചിത്രം കൂടിയുണ്ട് സംവിധായകന്.

ഇന്ത്യയിലെ പ്രധാന താര റാണിമാരിൽ ഒരാളായ സണ്ണി, നാലു ഭാഷകളിൽ നിർമ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ എന്തായാലും മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ പൂർണ്ണമായും മലയാള ചിത്രം എന്ന നിലയിൽ രംഗീല തന്നെയാവും സണ്ണിയുടെ ആദ്യം.
advertisement
സ്ക്രിപ്റ്റ് സനിൽ എബ്രഹാം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷാ. കോ പ്രൊഡക്ഷൻ ഫെയറി ടെയിൽ പ്രൊഡക്ഷൻസ്, ഡിസ്ട്രിബ്യൂഷൻ വൺ വേൾഡ് എന്റെർടെയ്ൻമെന്റ്സ്, പ്രൊജക്ട് ഡിസൈൻ ജോസഫ് വർഗീസ്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന പപ്പു എന്ന ചിത്രത്തിനുശേഷം ബാക്ക്വാട്ടർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന അഞ്ചാമത് ചിത്രമാണ് രംഗീല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2018 2:40 PM IST